ഷെൽമ സാജന് എം.ടെക് ഒന്നാം റാങ്ക്

കുന്നംകുളം: നാഗ്പൂർ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനിയറിംഗ് അപ്പെയിഡ് ടു മെഡിക്കൽ സയൻസ് ബ്രാഞ്ചിൽ ഷെൽമ സാജന് എം.ടെക്ക്ന് ഒന്നാം റാങ്ക് ലഭിച്ചു. 9.92 സ്കോർ ലഭിച്ച ഷെൽമ എല്ലാ ബ്രാഞ്ചുകളിലും വെച്ചും ഒന്നാം സ്ഥാനത്താണ്. ഐ.പി.സി. സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ മെംബറും തൃശൂർ സോണൽ സെക്രട്ടറിയും കുന്നംകുളം മുൻസിപ്പൽ ജനറൽ സൂപ്രണ്ടുമായ ഡോ. സാജൻ സി. ജേക്കബിന്റെയും സീന സാജന്റെയും മകളാണ്. കുന്നംകുളം സെന്ററിലെ ഐ.പി.സി. മരത്തംകോട് കർമ്മൽ സഭയിലെ അംഗമാണ്.

News Middle Advt Banner

ന്യൂയോർക്കിൽ ഐ.റ്റി എഞ്ചിനിയറായ റാന്നി നെല്ലിക്കമൺ ഐ.പി.സി. സഭാംഗമായ ജോഷ് ജോസഫിന്റെ ഭാര്യയാണ്.

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് നിന്നു ബയോ ടെക് നോളജിയിൽ ബി. ടെക്ക് ബിരുദം. ബാംഗളൂർ ബയോഡയമൻഷൻ ടെക്നോളജി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പി. വൈ.പി.എ, സണ്ടേസ്കൂൾ കലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഡോ. മനു ചാക്കോ ഹൂസ്റ്റൺ മാതൃസഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading