ഐപിസി ശാലേം പെന്തക്കോസ്തൽ ടാബർണാക്കിൾ സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോൺസൻ ജോർജ് ചുമതലയേറ്റു

ന്യൂയോർക്ക്: ഐപിസി ശാലേം പെന്തക്കോസ്തൽ ടാബർണാക്കിൾ സഭയുടെ
സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോൺസൻ ജോർജ് ചുമതലയേറ്റു. ആഗസ്റ്റ് 27 ന് നടന്ന നിയമന ശുശ്രൂഷയിൽ സഭയുടെ സീനിയർ ശു ശൂഷകനായിരുന്ന പാസ്റ്റർ ജെയിംസ് ജോർജ് ഉമ്മൻ, പാസ്റ്റർ ജോൺസൻ ജോർജിന് ചുമതലകൾ കൈമാറി,

നോർത്ത് ഇന്ത്യയിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മിഷനറിയയായി പ്രവർത്തിച്ച അദ്ദേഹം സദ് വേദ മിഷൻ എന്ന സംഘടനയുടെ സ്ഥാപകനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, സെറാംപൂർ യൂണിവേഴ്സിറ്റി, യൂ എസിലെ ഗ്രാൻഡ് കാന്യോൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് ഉൾപ്പെടെയുള്ള വിവിധ സെമിനാരികളിൽ അദ്ധ്യാപകനായും പ്രവർത്തി ച്ചിട്ടുണ്ട്. പാസ്റ്റർ ജോൺസൺ ജോർജ്ജ് ഒരു മിഷനറിയും ദൈവശാസ്ത്രജ്ഞനും ഒരു വേദാദ്ധ്യാപകനുമാണ്. അരിസോണയിലെ ബെഥേൽ ഐപിസി, ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് മിഷിഗൺ, കാൽവരി ക്രിസ്ത്യൻ അസംബ്ലി മിഷിഗൺ എന്നെ സഭകളിൽ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോൺസൺ ജോർ
ജ്ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാസ്റ്റർ ജോൺസൻ ജോർജിന്റെ പിതാവ് പാസ്റ്റർ കെ.കെ. ജോർജ് കണിയാമ്പാറ, ഐപിസി യിലെ സീനിയർ ശുശ്രൂഷകമാരിൽ ഒരാളായിരുന്നു. മലബാർ മേഖലകളിൽ ഉൾപ്പെടെ നിരവധി സഭകൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. കോളിത്തട്ട് കർമ്മേൽ ഐപിസി അദ്ദേഹത്തിന്റെ പ്രവർ ത്തനഫലമായി ഉടലെടുത്തതാണ്. ഭാര്യ: ബിനു ജോൺസൻ. പാസ്റ്റർ ഷാജി ദാനിയേൽ ഐപിസി ശാലേം പെന്തക്കോസ്തൽ സഭയുടെ അസോസിയേറ്റ് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.