തങ്കമ്മ അലക്സാണ്ടറുടെ സംസ്കാരം സെപ്റ്റംബർ 11 ന്

News Middle Advt Banner

കരിയംപ്ലാവ്: WME സീനിയർ മിനിസ്റ്ററും എരുമേലി ഡിസ്ട്രിക്ട് പാസ്റ്ററുമായ പാസ്റ്റർ ഇ. സി. അലക്‌സാണ്ടറുടെ സഹധർമിണിയും WME ലേഡീസ് ഫെലോഷിപ്പ് ഡയറക്ടർ ബോർഡ് അംഗവുമായ തങ്കമ്മ അലക്‌സാണ്ടറുടെ (71) സംസ്കാരം സെപ്റ്റംബർ 11 തിങ്കളാഴ്ച 12 മണിക്ക് WME തെക്കുംമല സെമിത്തേരിയിൽ നടക്കും. ഞായറാഴ്ച വൈകിട്ട് 6-ന് ബോഡി വഞ്ചികപ്പാറയിൽ ഭവനത്തിൽ കൊണ്ടുവരുന്നതും അവിടത്തെ ശുശ്രൂഷകൾക്കുശേഷം തിങ്കളാഴ്ച രാവിലെ 9-ന് കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ചിൽ പൊതുദർശനവും സമാപന ശുശ്രൂഷകളും നടക്കും. 1 മണിക്ക് തെക്കുംമല WME സെമിത്തേരിയിൽ സംസ്കരിക്കും. റവ. ഡോ. ഒ. എം. രാജുക്കുട്ടി നേതൃത്വം നൽകും. മകൻ നിബു അലക്സാണ്ടർ (കാനഡ) അധ്യാപകനും എഴുത്തുകാരനും WME ഇവാൻജെലിസം ഡിപ്പാർട്ടുമെന്റ്‌ ഡയറക്ടറുമാണ്.
മറ്റു മക്കൾ: ലാലു സാം, ലീനാ സജി, ലിജു അലക്‌സാണ്ടർ, ലിനു അലക്സ് (മാലിദ്വീപ്).
മരുമക്കൾ: Late സാംകുട്ടി, പാസ്റ്റർ സജി സീതത്തോട്, ഉണ്ണി, റോബി തോമസ്, മെറിൻ രാജുക്കുട്ടി (കാനഡ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading