ലേഖനം: സ്വന്തം ശരീരത്തിലെ അവയവങ്ങൾ | ഏബ്രഹാം തോമസ്‌ അടൂർ

ക്രിസ്തു ആകുന്ന ശരീരത്തിലെ അവയവങ്ങളാണ് നാം എല്ലാവരും. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെ കുറിച്ചും നമുക്ക് അറിയാവുന്നതാണ് . ഓരോ അവയവങ്ങൾക്കു ഓരോ പ്രവർത്തനം ആണ് ഉള്ളത് . ഉദാഹരണത്തിന് കണ്ണുകൊണ്ട് കണ്ണൻ മാത്രമേ കഴിയുകയുള്ളു. കണ്ണുകൊണ്ട് ഗന്ധം അറിയാൻ കഴിയുകയില്ല. കണ്ണ് പറയുകയാണ് ” എനിക്ക് രുചി നോക്കണം” എന്ന് പറഞ്ഞാൽ സാധിക്കുകയില്ല. അതുപോലെയാണ് ക്രിസ്തു ആകുന്ന ശരീരത്തിലെ ഓരോ അവയവങ്ങൾ ആയ നമ്മളെ കുറിച്ചും ദൈവത്തിന് ഓരോ പദ്ധതിയുണ്ട്. ആ പദ്ധതി തിരിച്ചറിയുക എന്നതാണ് ആദ്യത്തെ പ്രക്രിയ .

അപ്പോസ്തോലനായ പൗലോസ് കൊരിന്ത്യയിലെ വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ ” 1 കൊരി 12 :10 മുതൽ വായിക്കുമ്പോൾ ക്രിസ്തു ആകുന്ന ശരീരത്തിലെ ആവയവങ്ങളെ കുറിച്ച പറഞ്ഞിരിക്കുന്നു. അതിന്റെ 27 ആം വാക്യം ഇപ്രകാരം പറയുന്നു ., ” എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെ അവയവങ്ങൾ ആകുന്നു. ഒരു അവയവത്തിനു കഷ്ടം വന്നാൽ മറ്റുള്ള അവയവങ്ങളും കഷ്ടം സഹിക്കുന്നു . ഓരോ അവയവങ്ങൾക്കു ഓരോ പ്രവർത്തനങ്ങൾ ഉള്ളതുപോലെ ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭക്കും ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങളുമുണ്ട്. സഭക്ക് ദൈവം നിയമിച്ച ആക്കിയ 3 തസ്തികകളിലെ നമുക് 1 കോരി 12 :28ൽ കാണാൻ കഴിയും, പ്രവാചകന്മാർ ഉപദേഷ്ടാക്കന്മാർ എന്നി നിലകളിൽ പണിതിരിക്കുന്നു. ഓരോ അവയവങ്ങൾക്കു വ്യത്യസ്ത പ്രവർത്തനം ഉള്ളതുപോലെ ആണ് മേൽ പറഞ്ഞ കൂട്ടർക്കും.

നമ്മുടെ ശരീരത്തിൽ പനി വന്നാൽ അത് ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്നത്പോലെ നമ്മുടെ കൂട്ട് വിശ്വാസികൾക്ക് ഒരു കഷ്ടം വന്നാൽ അത് എന്റെ കഷ്ടം , എന്റെ വേദനയാണ് എന്ന് എത്രപേര്ക്ക് തോന്നാറുണ്ട് ? ഒരു അവയവം കഷ്ടം സഹിക്കുമ്പോൾ മറ്റു അവയവങ്ങൾ കഷ്ടം സഹിക്കേണ്ടത് ആകുന്നു. അതിനു ക്രിസ്തുവിന്റെ സ്നേഹം ഉണ്ടായിരിക്കണം. 1 കൊരി 12 ആം അദ്ധ്യായം പൗലോസ് അവസാനിപ്പിക്കുമ്പോൾ ഇപ്രകാരം പറയുന്നു ” ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.” 13 ആം അദ്ധ്യായം മുഴുവനും സ്നേഹത്തെകുറിച്ച പറഞ്ഞിരിക്കുന്നു . ക്രിസ്തുവിന്റെ സ്നേഹമുള്ള ഒരു മനുഷ്യൻ തൻറ്റെ കൂട്ട് വിശ്വാസികളുടെ കഷ്ടങ്ങളിലും പങ്കാളിയാകുന്നു. നാം നമ്മെ തന്നെ ഒന്ന് ചിന്തിച്ചേ ? നമ്മുടെ കൂട്ട് സഹോദരങ്ങൾ കഷ്ടം അനുഭവിക്കുമ്പോൾ നമുക്ക് ആ വേദനയുണ്ടോ എന്ന് ? അതില്ല എങ്കിൽ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങൾ അല്ല . ഒരു അവയവത്തിനു അല്പം സൗന്ദര്യം കൂടുമ്പോൾ , ഉയർച്ച ഉണ്ടാകുമ്പോൾ നാം സന്തോഷിക്കുന്നുണ്ടോ ? അതോ അതിൽ അസ്സുയപ്പെട്ടിരിക്കുവാണോ? നമ്മുടെ കൂട്ട് സഹോദരങ്ങൾക്കു ഉയർച്ചയുണ്ടാകുമ്പോൾ മാനം ഉണ്ടാകുമ്പോൾ നാം സന്തോഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നാം ക്രിസ്തുവിൻറ്റെ ശരീരത്തിലെ അവയവങ്ങൾതന്നെ ആണ് . പൗലോസ് അപ്പോസ്തോലൻ കൊരിന്ത്യരോടു ചോദിക്കുകയാണ് അത് നമ്മളോടും ചോദിക്കുന്നു ” നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന നിങ്ങൾ അറിയുന്നില്ലയോ ” അപ്പോൾ നമ്മൾ ആരാണ് ക്രിസ്തുവിന്റെ അവയവങ്ങൾ ആണ് . അങ്ങനെയാണ് എങ്കിൽ നമ്മളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് പരിശുധാത്മാവ് ആണ് എന്ന് പൗലോസ് നമ്മുക്കും കൊരിന്ത്യ സഭക്കും മനസിലാക്കി തരികയാണ് . (1 കോരി 6 : 15 -20 )

അതുകൊണ്ട് അവയവങ്ങൾ തമ്മിൽ ഭിന്നത വരാതെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് ദൈവീകപദ്ധതി തിരിച്ചറിഞ്ഞു ക്രിസ്തീയ സ്നേഹത്തിൽ ക്രിസ്തുവിന്റെ ശരീരത്തിലാണ് നാം എന്ന ബോധ്യത്തോടുകൂടെ മുന്നേറുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.