ഇ ഡബ്ലിയു എസ്: സീറോ മലബാർ സഭാംഗങ്ങൾ ഇനി മുതൽ സീറോ മലബാർ സിറിയൻ കാത്തലിക്
കാക്കനാട്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163-ാമതുള്ള സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്നത് സീറോ മലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
സീറോ മലബാർ സഭയിലെ ക്നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാർ കാത്തലിക് എന്നിവർ ഒഴികെയുള്ള അംഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന പേര്.


- Advertisement -

Comments are closed.