പ്രാർത്ഥനയ്ക്ക്: ഇൻഡോറിൽ പാസ്റ്റർമാരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തു

മധ്യപ്രദേശിലെ ഇൻഡോറിൽ ഐ.പി.സി സഭാ പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ സാം കുമരകം, പാസ്റ്റർ മിഷേൽ, പാസ്റ്റർ ജോമോൻ, പാസ്റ്റർ ജോയ്‌സ് എന്നിവരെ ഇന്ന് രാവിലെ സഭയിൽ നടന്ന യോഗമധ്യേ ആരാധനാലയത്തിൽ അതിക്രമിച്ചു കയറി ഇൻഡോറിലെ ഹിരാ നഗർ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ സുവിശേഷ വിരോധികൾ സംഘടിച്ച് ആക്രമിക്കുവാനായി ആലയത്തിന്റെ കോമ്പൗണ്ടിന് ചുറ്റും നിൽക്കുന്നു. ചില ദിവസത്തെ വേദപഠന ക്ലാസ്സിന് വേണ്ടി നാട്ടിൽ നിന്നും കടന്ന് വന്ന സാം കുമരകം ഉള്ളപ്പടെയുള്ള ദൈവദാസന്മാരും അവരുടെ വാഹനവും ഇപ്പൊ പോലീസ് സ്റ്റേഷനിൽ ആണ് ഉള്ളത്. അവരുടെ മോചനത്തിനായി ദൈവജനം പ്രാർത്ഥിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading