യു.പി.എഫ്.കെ വനിതാ – യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു.

കുവൈറ്റ്‌: വനിതാ വിഭാഗം കൺവീനർ: ഷെറിൻ മാത്യു ജോൺ (അഹമ്മദി ചർച്ച് ഓഫ് ഗോഡ്) ജോ. കൺവീനർ: ആനി ജോർജ് (ഐ.പി.സി. കുവൈറ്റ്) യുവജന വിഭാഗം ഭാരവാഹികൾ; കൺവീനർ: ജോബ് സിബി (പി. സി. കെ. ഐ.പി.സി കുവൈറ്റ്) ജോ: കൺവീനർ: ജിബു ഇട്ടി (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ്. ഇരുവിഭാഗങ്ങളിലായി 18 അംഗ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റ് 2023 വാർഷിക കൺവെൻഷനു മുന്നോടിയായി ഒക്ടോബർ 17 ചൊവ്വാഴ്ച N. E. C. K ദേവാലയത്തിൽ പ്രത്യേക സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
നൂറുകണക്കിന് പ്രതിനിധികളെ സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ ആനുകാലിക വിഷയാവതരണവും ചർച്ചകളും ഉണ്ടാകും. യുവജന വിഭാഗത്തിന്റെ മീറ്റിംഗിൽ പാസ്റ്റർ കെ. ജെ മാത്യു ക്ലാസ് നയിക്കുന്നതായിരിക്കും, ബ്രദർ കെ. ബി. ഇമാനുവൽ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യും.
വനിതകളുടെ മീറ്റിംഗ് സിസ്‌: സൂസൻ തോമസ് (ബഹറിൻ) ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.
യു പി എഫ് കെ പ്രോഗ്രാം കോഡിനേറ്റർ പാസ്റ്റർ ബെൻസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റോയി കെ. യോഹന്നാൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. സണ്ണി ആൻഡ്രൂസ് സ്വാഗതം ആശംസിക്കുകയും ഷിബു വി സാം നന്ദി അർപ്പിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.