ദുബായ്‌ ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ ഉണർവ് യോഗങ്ങൾ

വാർത്ത : ജെയ്സൺ ഡാനി

ദുബായ്: ഫയർ ഓഫ് റിവൈവൽ സഭയുടെ ആഭിമുഖ്യത്തിൽ 2010 മുതൽ നടന്നുവരുന്ന ആത്മപകർച്ച ഉണർവ് യോഗങ്ങൾ ഈ വർഷം ജൂൺ മാസത്തിൽ നടക്കുന്നതാണ്. 2024 ജൂൺ മാസം 13 വ്യാഴാഴ്ചയും, 14 വെള്ളിയാഴ്ചയും വൈകിട്ട് 7:30 മുതൽ സമാ റെസിഡൻസിയിലെ (അൽ മുല്ലാ പ്ലാസയ്‌ക്ക് സമീപം) ഹാൾ നമ്പർ 2 ൽ കൺവെൻഷൻ നടക്കും. 15ആം തീയതി ശനിയാഴ്ച രാവിലേ 9:30 മുതൽ രാത്രി 9:30 വരെ 12 മണിക്കൂർ തുടർമാനമായി പ്രാർത്ഥനയും ആരാധനയും സമാ റെസിഡൻസി (ഹാൾ നമ്പർ 2) ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. 2024 ജൂൺ 16 ഞായറാഴ്ച ഉച്ചയ്ക്ക് 3:45 മുതൽ 6:30 വരെ നടക്കുന്ന പൊതു ആരാധന ഷാർജ യൂണിയൻ ചർച്ചിൽ മൂന്നാമത്തെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
സീനിയർ പാസ്‌റ്റർ സജോഷ് വാകത്താനം നേതൃത്വം നൽകുന്ന ഈ യോഗങ്ങളിൽ, സുപ്രസിദ്ധ ഉണർവ് പ്രാസംഗികൻ പാസ്റ്റർ ബിജി അഞ്ചൽ ശുശ്രൂഷിക്കുന്നു. ബ്ര. ഗ്ലാഡ്‌സൺ സജോഷ് നയിക്കുന്ന സഭയുടെ സംഗീത ആരാധനാ ടീം സംഗീത ശുശ്രുഷയ്ക് നേതൃത്വം നൽകും. ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ എൽഡേഴ്സ് ടീം ഈ സമ്മേളനത്തിന്റെ വിവിധ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. കഴിഞ്ഞ നാളുകളിൽ ശക്തമായ ദൈവ പ്രവർത്തികൾ വെളിപ്പെട്ട ആത്മപകർച്ച മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ സഭാവത്യാസമില്ലാതെ ഏവരും ഉത്സാഹിക്കണമെന്നു ഫയർ ഓഫ്‌ റിവൈവൽ ന്റെ എൽഡേഴ്‌സ് ടീം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.