ലേഖനം: ലക്ഷ്യം സ്ഥാനമോ… വിരുതോ? | സനൽ ജോൺസൺ

 

ആത്മീയതയുടെ വേഷദാരികളായി ക്രിസ്തീയ സമൂഹത്തിൽ ചേക്കേറിയിരിക്കുന്ന ഒരുപറ്റം വ്യക്തികളിൽ അധികാരവും വിവേകമില്ലായ്മയും ഒരു നാണയത്തിന്റെ രണ്ട്‌ വശങ്ങളാകുന്നതിന്റെ നേർക്കാഴ്ചയാണ് കാണുവാൻ കഴിയുന്നത്‌.അഭിഷേകം എന്ന വാക്ക്‌ അധിക്കാരം എന്ന പദത്തിലേക്ക്‌ പരിണമിച്ചതിന്റെ വീഴ്ച്ചയാണോ എന്നത്‌ ചിന്തനിയമാണു. പഴയ നീയമത്തിലും പുതിയ നീയമത്തിലും ഈ രണ്ട്‌ പദങ്ങൾ കാണുവാൻ കഴിയും.ഇത്‌ രണ്ടും കൈമുതലായ്‌ വേല നിർവഹിച്ച അഭിഷക്തന്മാർ നമുക്ക്‌ മുൻപിലുണ്ട്‌ അവിടെ ഒന്ന്‌ മാറി മറ്റൊന്നിലേക്ക്‌ പരിണാമം നടത്തുക എന്ന സിദ്ധാന്തമല്ല ഉപയോഗിച്ചിരുന്നത്‌ …..ചിലരെ മാനസാന്തരത്തിലേക്ക്‌..ചിലരെ ആത്മിയതയുടെ ലോകത്തിലേക്ക്‌…കുഴഞ്ഞ ചേറ്റിൽ നിന്നും സുസ്ഥിരമായ പറയിലേക്ക്‌ കൈ പിടിച്ചുയർത്തുവാൻ അവർക്ക്‌ അധികാരവും അഭിഷേകവും ആവശ്യമായിരുന്നു.അത്‌ കേവലം ഒരു പദവിയായിരുന്നില്ല പരിശുദ്ധത്മവിനാൽ നയിക്കപ്പെട്ടതായിരുന്നു.

ദൈവം ചിലരെ രാജസ്ഥാനത്തേക്ക്‌ തിരഞ്ഞെടുത്ത്‌ അഭിഷേകം ചെയ്യുന്നത്‌ ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്നു.ദാവിദ്‌ രാജാവ്‌ അതിനൊരു ഉദാഹരണമാണ് മനുഷ്യന്റെ
യോഗ്യതകളുടെയൊക്കെ മാനദണ്ഡങ്ങളെ പിന്നിലാക്കിയാണ് ദാവീദ്‌ രാജസ്ഥാനത്തേക്ക്‌ എത്തുന്നത്‌. ഒരു വ്യക്തി ചില സ്ഥാനങ്ങളിൽ എത്തുക എന്നത്‌ ദൈവീക പദ്ധതിയുടെ ഭാഗമാണെങ്കിൽ വനാന്തരങ്ങളുടെ നടുവിലാണെങ്കിലും അതിൽ നിന്നും പുറത്ത്‌ കൊണ്ടുവരുവാൻ ദൈവം ശക്തനാണെന്ന മർമ്മം ഓർക്കുക.പുറത്തിറങ്ങി അകത്ത്‌ കയറുവാൻ വാചാലരാകുന്നത്‌ എത്ര ശുന്യതയാണു വെളിപ്പെടുത്തുന്നത്‌.

ദാവീദിനെ അഭിഷേകം ചെയ്യുമ്പോഴുള്ള ഒരു സവിശേഷത …യഹോവയുടെ ആത്മാവ്‌ അന്നുമുതൽ ദാവീദിന്റെമേൽ വന്നു എന്നാൽ യഹോവയുടെ ആത്മാവ്‌ ശൗലിനെ വിട്ട് മാറി എന്ന്‌ ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു .ദൈവത്തിന്റെ ആത്മാവ്‌ ഇല്ലത്തവർ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നതിനെക്കാൾ എത്രയോ ശ്രേഷ്ഠമാണ് അത്‌ ഉള്ളവർ നമ്മെ നടത്തുവാൻ നിയോഗിതരാകുന്നത്‌. ദൈവാത്മാവുള്ളവർ കിന്നരം വായിച്ചാലും ദുരാത്മവുള്ളവർക്ക്‌ ആശ്വാസമാണ് .ദാവീദ്‌ തന്റെ എല്ലാ വഴികളിലും വിവേകത്തൊടെ നടന്നു യഹോവ തന്നോട്‌ കൂടെ ഉണ്ടായിരുന്നു.ശലോമോൻ രാജസ്ഥാനത്തേക്ക്‌ വരുബോൾ ന്യായപാലനം ചെയ്യുവാനായി വിവേകമുള്ളൊരു ഹൃദയം ആഗ്രഹിക്കുന്നത്‌ എത്ര അർത്ഥവത്തായ കാര്യമാണ് .ആത്മീയ ജീവിതത്തിൽ ഊന്നൽ നൽകുന്ന നാം കാത്തു സുഷിക്കേണ്ട ഒരു സ്വഭാവ സവിശേഷതയാണ് വിവേകം എന്നത്‌.

നാം മത്സരാർത്ഥികളാണ് പഷേ അത് ഈ ലോകത്തിൽ ലഭിക്കുന്ന എന്തിനെങ്കിലും വേണ്ടിയായാൽ അത് അർത്ഥശൂന്യമാണ് ,പകരം വരുവാനിരിക്കുന്ന ലോകത്തിൽ വിരുത് പ്രാപിക്കാനായിരിക്കണം നമ്മുടെ ഓട്ടം… നാം പിന്നിലാക്കുവ്വാൻ ശ്രമിക്കേണ്ടത് ഏതെങ്കിലും സംഘശക്തികളെയല്ല…. മറിച്ച് വിരുത് പ്രാപിപ്പാൻ തടസം നിൽക്കുന്ന ഈ ലോകത്തിന്റെ ശക്തികളെയാണ്.

ഈ ലോകത്തിലെ പദവികൾ,സ്ഥാനങ്ങൾ ക്ഷണനേരം മാത്രമേയുള്ളൂ.. പൗലോസ് ലാഭമായിരുന്നതൊക്കെ ചേതമെന്നെണ്ണി … നല്ല പോർ പൊരുതി …ഓട്ടം തികച്ചു വിശ്വാസം കാത്തു.. ദർശനം തെറ്റിപോകുന്ന ഓട്ടം അവസാനിപിച്ച് വിരുത് പ്രാപിക്കാനായി ഓടാം….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.