ചെറുകഥ: തള്ളികളഞ്ഞ കല്ല് | ഷിനോജ് ജേക്കബ്‌

 

ഒരിക്കൽ ഒരിടത്തു ഒരു കുഞ്ഞു ഗ്രാമത്തിൽ ഒരു കുഞ്ഞു വീടിന്റെ പണി നടക്കുവാർന്നു, അവിടെ വീട് പണിക്കായ് കുറെ കല്ലുകൾ കൊണ്ട് ഇട്ടു. അവിടുള്ള പണിക്കാർ എല്ലാം ഓരോ കല്ലുകളായി കൂട്ടി എടുത്ത് മാറ്റി വെക്കാൻ തുടങ്ങി, എന്നാൽ അതിൽ ഒരു കല്ല് മാത്രം അവർക്ക് അത്ര നല്ലതായി തോന്നിയില്ല, അവർ അത് എടുത്തു കളഞ്ഞു. അങ്ങനെ അവിടെ വീടിന്റെ പണി തുടങ്ങി.

ഇത് കേട്ട ആ വെക്തി ആ കല്ലിനെ എടുത്തു മാറ്റിവെച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവിടെ കല്ല് ഇടുന്ന ദിവസം വന്നു, എല്ലാവരും വന്നു ഒരുമിച്ചു കൂടി, അപ്പോൾ ഒരു വെക്തി ചെന്ന് അന്ന് അവിടുത്തെ പണിക്കാർ എടുത്തു കളഞ്ഞ ആ കല്ലുമായി വന്നു. ഇത് കണ്ട പണിക്കാർ അയാളോട് ചോദിച്ചു ഇത് എന്തിനാ എടുത്തോണ്ട് വന്നത് എന്ന്, ഇതിനു ഒരു ഉപയോഗവും ഇല്ല എന്ന് പറഞ്ഞു.അപ്പോൾ ആ വെക്തി പറഞ്ഞു, ഇതിനോട് യോജിക്കുന്നതായി വേറെ ഒരു കല്ലും ഇല്ല, ഇതിനോട് സാദൃശ്യം ആയിട്ടുള്ളതും വേറെ ഇല്ല, അപ്പോ ഇത് ഒരു പ്രത്യേക കല്ല് ആണ് അതിനാൽ ഇത് മൂലകല്ല് ആക്കാം. അങ്ങനെ ആ കല്ല് അവിടെ മൂലക്കൽ ആയി, മുന്നോട്ടുള്ള പണികൾ തുടങ്ങി.

അങ്ങനെ അവിടുത്തെ പ്രധാന പണിക്കാരൻ വന്നു, അയാൾ തന്റെ ജോലിക്കാർ ചെയുന്ന പണികൾ നോക്കികൊണ്ട് ഇരിക്കുന്ന സമയത്ത് അയാളുടെ ശ്രദ്ധ ആ കല്ലുകളിലേക്ക് പോയി, അയാൾ അതെല്ലാം പരിശോധിച്ചുകൊണ്ട് ഇരുന്നപ്പോൾ ഒരു കല്ല് മാത്രം മാറ്റി ഇട്ടിരിക്കുന്നത് കണ്ടു, ഇത് കണ്ട ആ വെക്തി തന്റെ പണിക്കാരോട് ചോദിച്ചു, ഈ ഒരു കല്ല് മാത്രം എന്താണ് മാറ്റി ഇട്ടിരിക്കുന്നത്? അപ്പോൾ ആ പണിക്കാർ മറുപടി പറഞ്ഞു ഈ കല്ലിന് ഒരു ഭംഗിയും ഇല്ല, മറ്റു കല്ലുകളുടെ കൂട്ടത്തിൽ ഒട്ടും യോജിക്കാൻ പറ്റാത്ത ഷേപ്പ് ഉള്ള ഒരു കല്ല് ആണെന്ന് പറഞ്ഞു. ഇതിനെ മറ്റു കല്ലുകളുടെ കൂട്ടത്തിൽ ഇട്ടാലും ഇതിനോട് യോഗിക്കുന്ന കല്ല് വേറെ ഇല്ല എന്ന് പറഞ്ഞു. ഇത് ഒരു ഉപയോഗവും ഇല്ലാത്ത കല്ല് ആയതുകൊണ്ട്ആണ് ഞങ്ങൾ അത് എടുത്ത് കളഞ്ഞത് എന്ന് ഉത്തരം പറഞ്ഞു.

പ്രിയരേ നമ്മുടെ ജീവിതവും ഈ കല്ലുപോലെ അല്ലെ, നമ്മുടെ ജീവിതത്തിൽ നമുക്ക് പണമില്ല, സൗന്ദര്യം ഇല്ല, കഴിവില്ല, എന്നൊക്കെ പറഞ്ഞു നമ്മുടെ സ്വന്തക്കാർ പോലും നമ്മെ തള്ളി പറഞ്ഞ സമയം നമ്മുടെ ജീവിതത്തിൽ വന്നിട്ടില്ലേ, നമ്മൾ സ്നേഹിക്കുന്ന വ്യക്തികൾ പോലും നമ്മെ തള്ളി പറഞ്ഞ സാഹചര്യം നമ്മുടെ ജീവിതത്തിൽ വന്നിട്ടില്ലേ. എന്നാൽ പ്രിയരേ, ആരൊക്കെ നമ്മെ തള്ളി കളഞ്ഞാലും, തള്ളി കളഞ്ഞ കല്ലിനെ മൂലക്കൽ ആക്കുന്ന ഒരു സ്നേഹം നമുക്ക് ഉണ്ട്. വേറെ ആരും അല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു. ആരൊക്കെ നമ്മളെ തള്ളി കളഞ്ഞാലും, ആരൊക്കെ നമ്മളെ വേണ്ട എന്ന് പറഞ്ഞാലും, എന്റെ മകളെ, മകനെ നിനക്ക് ഞാൻ ഉണ്ട് എന്ന് പറഞ്ഞു നെഞ്ചോട് ചേർക്കുന്ന ഒരു സ്നേഹം നമുക്കുണ്ട്, നമ്മെ ഓരോ കാരണങ്ങളാൽ നിന്നിച്ചവരുടെ മുൻപാകെ, തള്ളി പറഞ്ഞവരുടെ മുൻപാകെ, മാനിക്കുന്ന ഒരു ദിവസം വരും, നിന്നെ പത്തു പേരുടെ മുന്നിൽ തള്ളി പറഞ്ഞിട്ടുണ്ടേൽ, ആയിരം പേരുടെ മുന്നിൽ നിന്നെ മാനിക്കുന്ന ഒരു ദിവസം വരുന്നുണ്ട്.

പ്രിയരേ പാട്ടുകാരൻ ഇങ്ങനെ പറയുന്നു, “നിന്നെ തകർക്കുവാനോ, നിന്നെ മുടിക്കുവാനോ, അല്ലല്ല ഈ വേദന, നിന്നെ പണിതെടുത്തു നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന ”

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.