ഉമ്മൻ ചാണ്ടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അടുത്ത സുഹൃത്ത്‌

തിരുവല്ല: നമ്മെവിട്ടു വിടവാങ്ങിയ കേരള സംസ്ഥാന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്. തികഞ്ഞ ദൈവവിശ്വാസിയും മനുഷ്യ സ്നേഹിയും പ്രത്യേകിച്ച് പെന്തെക്കോസ്തു സമൂഹവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയായ ഉമ്മൻ ചാണ്ടി ഒരു പ്രാർത്ഥനാ മനുഷ്യനുമായിരുന്നു. തന്റെ അടുക്കൽ പരാതിയുമായി വരുന്ന ആരെയും താൻ നിരാശപ്പെടുത്തി വിട്ടിട്ടില്ല. തന്റെ പൊതുപ്രവർത്തനം ഇന്നും അനേകർക്കു ഒരു പ്രചോദനവും ആവേശവുമാണ്.
ലീഡിങ് പെന്തക്കോസ്തു സഭയായ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചുമായും അദ്ദേഹത്തിന് വളരെ അടുപ്പം ഉണ്ടായിരുന്നു. പൊതുസമ്മതനും ജനകീയനുമായ ഒരു പൊതുപ്രവർത്തകൻ കൂടി നമ്മെ വിട്ടു പോകുമ്പോൾ അദ്ദേഹം എത്രമാത്രം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ സ്നേഹാദരവോടെയുള്ള ഇടപെടലുകൾ സഭയ്ക്ക് മറക്കാൻ കഴിയില്ലെന്ന് സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് , നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് എന്നിവർ പ്രസ്താവിച്ചു.
മറ്റു കൗൺസിൽ അംഗങ്ങളും തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആഗോള വ്യാപകമായി എല്ലാ സഭകളും ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബ അംഗങ്ങളെ സർവേശ്വരൻ ആശ്വസിപ്പിക്കട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading