ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടമായി

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) ആത്മാര്‍ത്ഥ സ്‌നേഹിതനെയാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സഭയുടെ പൊതു ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. മനുഷ്യത്വത്തിന് പ്രാധാനം നല്‍കി ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലും പുതുപ്പള്ളി ഹൗസിലുമെല്ലാം ചെല്ലുമ്പോള്‍ തന്റെ ഇടപ്പെടല്‍ ഹൃദ്യയമായിരുന്നു. സഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കുമ്പോള്‍ തന്റെ സാന്നിധ്യം മിക്ക വര്‍ഷവും മുടങ്ങാതെ ഉണ്ടായിരുന്നു.
ഒരു നേതാവ് എങ്ങനെയാകണം എന്ന് കേരള സമൂഹത്തെ പഠിപ്പിച്ച വലിയ പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി.

സമൂഹത്തില്‍ ഒറ്റപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ മാത്രമെ സാമൂഹിക ഉന്നമനം ഉണ്ടാകു എന്നത് സഭാ മക്കളെയും ബോധ്യപ്പെടുത്തുന്നതിന് ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഏത് പ്രശ്‌നങ്ങളിലും ജനങ്ങളുടെ മാത്രം താല്‍പര്യം സംരക്ഷിക്കുന്നത് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പാസ്റ്റര്‍മാരായ കെ.സി. തോമസ്, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading