ലെസ്റ്ററിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ ജൂലായ്‌ 19 മുതൽ

ലെസ്റ്റർ/(യുകെ): സുവാർത്ത മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 മുതൽ 22 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ (VBS) നടത്തപ്പെടുന്നു. എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയും 22 ശനിയാഴ്ച രാവിലെ 11 മണി മുതൽ 4 മണി വരെയുമാണ് റഗ്ബി ക്ലബ്‌, ബിർസ്റ്റാൾ റോഡ് (പോസ്റ്റ്കോട് LE4 4DE)ൽ വച്ച് വി.ബി.എസ് നടത്തപ്പെടുന്നത്.

3 വയസ്സ് മുതൽ 16 വയസ്സുവരെ യുള്ള കുട്ടികൾക്കാണ് പ്രവേശനം. പ്രവേശനം തികച്ചും സൗജന്യമാണ്. ജാതിമത ഭേദമെന്യേ എല്ലാ കുഞ്ഞുങ്ങളെയും 4 ദിവസങ്ങളിലായി നടക്കുന്ന വേദപഠന ക്‌ളാസുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.