ചർച്ച് ഓഫ് ഗോഡ്  സമ്മേളനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

വാർത്ത: ഷാജി വെണ്ണിക്കുളം (മീഡിയ)

അറ്റ്ലാന്റ: നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 26 മത് സമ്മേളനത്തെ വരവേൽക്കാനായി അറ്റ്ലാന്റ സിറ്റിയുടെ വടക്കൻ പ്രദേശമായ ഡുലൂത്തിലുള്ള  ഗ്വിന്നറ്റ് എറീന കൺവൻഷൻ സെന്റർ ഒരുങ്ങി കഴിഞ്ഞു. ജൂലൈ 13 മുതൽ 16 വരെയാണ് സമ്മേളനം.  “ദൈവമുമ്പാകെ നിൽപ്പനായി നാം പ്രാപ്തരാകുക”(ലൂക്കോസ് 21:36) എന്നതാണ് സമ്മേളനത്തിന്റെ  ചിന്താവിഷയം.

ഡോ. മാർക്ക് റട്ട്ലൻഡ്, ഡോ. മൈക്കിൾ  ബേക്കർ, റവ. ടോം മാഡൻ, റവ. ബെനിസൺ മത്തായി, റവ. സി.സി. തോമസ്, റവ. സാബു വർഗീസ്, റവ. ജയ്സ് പാണ്ടനാട്, റവ. റജി ശാസ്താംകോട്ട എന്നിവരാണ് പ്രധാന പ്രസംഗകർ. ലോഡ്‌സൺ ആന്റണി, മേരി ആൻ ജോർജ് എന്നിവർ ആരാധനകൾക്ക് നേതൃത്വം കൊടുക്കും. പ്രായമുള്ളവർക്കും യുവജനങ്ങൾക്കും കൊച്ചുകുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. യുവ ജനങ്ങളുടെ മീറ്റിംഗിൽ റവ. മോ ഹഗ്ഗിൻസ് ദൈവവചനം ശുശ്രൂഷിക്കും. കൂടാതെ സഹോദരി സമ്മേളനത്തിൽ സിസ്റ്റർ അനിത സതീഷ് വചനം ശുശ്രൂഷിക്കും.

സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി പ്രസിഡന്റ് റവ. ഷിബു തോമസ് അറിയിച്ചു. റവ.ഡോ. ഷിബു തോമസ് (പ്രസിഡന്റ്), ഫിന്നി വർഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയ് (സെക്രട്ടറി), ജോഷ്വ ജോസഫ് (ട്രഷ റാർ), റവ. സിബി തോമസ് (യൂത്ത് ) എന്നിവർ നേതൃത്വം കൊടുക്കുന്ന  സമ്മേളനത്തിൽ റവ. എബ്രഹാം തോമസ് (കൺവീനർ),റവ. ബൈജു തേവതേരിൽ (കോർഡിനേറ്റർ), ജോൺസ് എബ്രഹാം (സെക്രട്ടറി), ഫിലിപ്പ് ഉമ്മൻ ( ട്രഷറാർ), ലിജിൽ എബ്രഹാം (താമസം), മോൻസി ശാമുവേൽ (രജിസ്‌ട്രേഷൻ), സുനിൽ ശാമുവേൽ (ഭക്ഷണം), ഷാജി വെണ്ണിക്കുളം (മീഡിയ) എന്നിവരാണ് ലോക്കൽ ഭാരവാഹികളായി പ്രവർത്തിക്കുന്നവർ. സഹോദരി സമ്മേളനത്തിനായി ഷീല തോമസ് (പ്ര സിഡന്റ്), ദീനാ ഡാനിയേൽ (വൈസ് പ്രസിഡന്റ്), മോളി ഐപ്പ് (സെക്രട്ടറി), ഫേബ ജോയ് (ട്രഷറാർ), അമ്മിണി മാത്യു, മിനി ഇടുക്കള (പ്രതിനിധികൾ) എന്നിവരും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.