ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭയ്ക്ക് കാനഡയിൽ അനുഗ്രഹീത തുടക്കം

KE Canada News Desk

ടോറോന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ കാനഡായിലുള്ള ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാവിശ്വാസികൾക്കായുള്ള കൂട്ടായ്‌മക്ക് അനുഗ്രഹീത തുടക്കം.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ബ്രദർ ജെയിംസ് ഉമ്മൻ സ്വാഗതം അറിയിക്കുകയും പാസ്റ്റർ എബിൻ അലക്സ് ഗാനങ്ങൾ ആലപിക്കുകയും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഈ കൂട്ടായ്‌മ ഉത്ഘാടനം ചെയ്തു.

തുടർന്ന് പ്രാർത്ഥനയുടെ പ്രാധാന്യതയ്ക്ക് ഊന്നൽ നൽകി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് പാസ്റ്റർ ജോസഫ് റ്റി ജോസഫ് മുഖ്യ സന്ദേശം നൽകി.

പാസ്റ്റർ എബിൻ അലക്സ് നന്ദി പ്രകാശിപ്പിക്കുകയും പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് പ്രാർത്ഥിച്ചു ആശിർവാദം പറയുകയും ചെയ്തു. അമേരിക്കയിലും ക്യാനഡയിലുമുള്ള നൂറിൽ പരം ദൈവമക്കൾ മീറ്റിങ്ങിൽ സംബന്ധിച്ചു.

കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ശാരോൻ ഫെല്ലോഷിപ്പ്  ചർച്ച് ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് തര്യനുമായോ പാസ്റ്റർ എബിൻ അലക്സുമായോ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.