ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം : പാസ്റ്റർ പി സി ചെറിയാൻ

KE NEWS DESK

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ 2023-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും സംഗീതസന്ധ്യയും അനുഗ്രഹീതമായി നടന്നു. ഐഡിസിസി കോംപ്ലക്സിലുള്ള ദോഹ ഐപിസി ഹാളിൽ ദോഹ ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി കെ ജോൺസന്റെ അധ്യക്ഷതയിൽ നടന്ന ഉത്‌ഘാടനയോഗം ഡിവൈൻ ന്യൂ ലൈഫ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു പോളിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
ശാലേം ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് തോമസ് ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ 2023-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ 2023-25 പ്രവർത്തന വർഷത്തെ ഭാരവാഹികളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. സുപ്രസിദ്ധ ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ പി സി ചെറിയാൻ ഉത്‌ഘാടന സന്ദേശം നൽകി. ക്രിസ്തീയ മാധ്യമ രംഗത്തെ വേറിട്ട ശബ്ദമായ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി വീണ്ടും തുടരാൻ ദൈവം സഹായിക്കട്ടെ എന്ന് അദ്ദേഹം ക്രൈസ്തവ എഴുത്തുപുര പ്രതിനിധികളെ ഓർമിപ്പിച്ചു .ഖത്തറിലെ വിവിധ ക്രിസ്തീയ സഭകളിലെ അനുഗ്രഹീത ഗായകരും, സംഗീതജ്ഞരും സംഗീത സന്ധ്യക്ക്‌ മിഴിവേകി.
ഐപിസി ഖത്തർ റീജിയൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ എം സാംകുട്ടി,ഐഡിസിസി- പിസി കോർഡിനേറ്റർ ബ്രദർ ബോബി തോമസ്,ക്യു .എം .പി .സി സെക്രട്ടറി ബ്രദർ എബ്രഹാം കൊണ്ടാഴി, ഐഡിസിസി- പി സി അഡ്മിനിസ്ട്രേറ്റർ ബ്രദർ റെജി വർഗീസ്, ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ ജനറൽ പ്രസിഡണ്ട് ബ്രദർ എബിൻ അലക്സ് കാനഡ , ജനറൽ സെക്രട്ടറി ബ്രദർ ജിൻസ് കെ മാത്യു , ഖത്തർ ചാപ്റ്റർന്റെ സംഘടനാ ചുമതല വഹിക്കുന്ന ബ്രദർ ഷെബു തരകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഖത്തറിൽ മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ വിവിധ സഭാ പ്രതിനിധികൾ പ്രശംസിക്കുകയുണ്ടായി.
ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ബ്രദർ ജസ്റ്റിൻ മാത്യു സ്വാഗത പ്രസംഗവും സെക്രട്ടറി ബ്രദർ റെജി കെ ബഥേൽ കൃതജ്ഞതയും അറിയിച്ചു.ബ്രദർ ഷെറിൻ ബോസ് ഗായക സംഘത്തെ സദസ്സിനു പരിചയപ്പെടുത്തി. പാസ്റ്റർ ബിനോയി ബേബിയുടെ പ്രാർത്ഥനയോടെയും പാസ്റ്റർ ഡി ഗബ്രിയേലിന്റെ ആശീർവാദത്തോടെയും യോഗമവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading