ജോര്‍ജ് ഈപ്പന്‍ (71) അമേരിക്കയിൽ നിര്യാതനായി

കാലിഫോര്‍ണിയ: സാന്റിയാഗോ ആസ്ഥാനമായ ഡിസൈന്‍ ഇന്നവേഷന്‍ കമ്പനിയായ റൗണ്ട് ഫെതര്‍ എല്‍ എല്‍ സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ചേനപ്പാടിയില്‍ ജോര്‍ജ് ഈപ്പന്‍ (71) കാലിഫോര്‍ണിയയില്‍ നിര്യാതനായി.

ഭാര്യ: കോട്ടയം പള്ളിപ്പീടികയില്‍ കുടുംബാംഗം സൂസന്‍ ഈപ്പന്‍ (യു.എസ്.എ). മക്കള്‍: ജോര്‍ജ് ഈപ്പന്‍ (ലണ്ടൻ), മറിയം (യു.എസ്.എ). മരുമക്കള്‍: റേയ്ച്ചല്‍ ജോര്‍ജ് (ലണ്ടന്‍), സ്‌കോട്ട് കോസ്റ്റര്‍ (യു എസ് എ). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.