ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ സഭയിൽ നാളെ മുതൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ഖത്തർ: ഗില്‍ഗാൽ ചർച്ച് ഓഫ് ഗോഡ്, ദോഹ ഒരുക്കുന്ന “ ദി ഹാർവെസ്റ്റ്” എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ ആരംഭിക്കും. ജൂൺ മാസം 6, 7 തീയതികളിൽ അബുഹമൂറിലെ 563 – Ethmeda, Street zone 56,വില്ലയിൽ വച്ചാണ് ഈ മഹായോഗം നടത്തപ്പെടുന്നത്. പ്രസ്തുത യോഗങ്ങളിൽ സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ. പി.സി ചെറിയാൻ റാന്നി ദൈവത്തിന്റെ വചനം ശുശ്രൂഷിക്കുന്നു.

ലിൻസൺ ബെഥേൽ, മനോജ് പാമ്പാടി തുടങ്ങിയവർ നേതൃത്വം നൽകുന്ന ഗിൽഗാൽ മ്യൂസിക് സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി കടവൂർ (ദോഹ എ.ജി സഭ ശുശ്രൂഷകൻ) അധ്യക്ഷത വഹിക്കുന്ന പ്രാരംഭ യോഗത്തിൽ പാസ്റ്റർ സാം ടി ജോർജ് (ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ സഭ ശുശ്രൂഷകൻ) ഈ സുവിശേഷ മഹായോഗം ഉത്‌ഘാടനം നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.