ക്രൈസ്‌തവ ആരാധനാലയങ്ങൾക്ക് യുഎഇയിൽ ലൈസൻസ് നിർബന്ധമാക്കി

അബുദാബി: ആരാധനാലയങ്ങൾക്ക് ലൈസൻസും പ്രാദേശിക ബാങ്ക് അക്കൗണ്ടും യുഎഇനിർബന്ധമാക്കി. പെന്തെക്കോസ്ത് സ്വതന്ത്ര ആരാധനയെ ഈ നിയമം ദോഷകരമായി ബാധിച്ചേക്കാം. മുസ്ലിം ഇതര ആരാധന ആലയങ്ങളെ നിയന്ത്രിക്കുന്ന കരടു നിയമത്തിനു യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗീകാരം നൽകി.

നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. പുതിയ നിയമം നടപ്പിലാക്കാൻ 6 മാസത്തെ സാവകാശം നൽകും. ആവശ്യമെങ്കിൽ, കാലാവധി 6 മാസം വീതം 3 തവണ പരമാവധി 2 വർഷം വരെ നീട്ടും. നിയമലംഘനം നിയമനടപടികളിലേക്ക് നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.