ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

തൃശൂർ : അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ രക്ഷപെട്ട യാത്രക്കാരായ 4 പേർ തൃശൂർ സ്വദേശികൾ. ഇരിങ്ങാലക്കുട സ്വദേശി കാറളം വിജിഷ്, തൃശൂർ അ ന്തിക്കാട് സ്വദേശി പാന്തോട് കോലയിൽ കിരൺ, കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, പൊറ്റേക്കാട്ട് വൈശാഖ്, എന്നിവരാണു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനിരിക്കെയാണ് അപകടം ഉണ്ടായതു.

പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി രക്ഷപെടുകയായിരുന്നു. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി. അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.