ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും മ്യൂസിക് നൈറ്റും ജൂൺ 10നു (ശനിയാഴ്ച്ച)

KE NEWS DESK

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിൻറെ 2023-2024 ലെ പ്രവർത്തനോദ്ഘാടനം ജൂൺ 10 നു ശനിയാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 7:00 മണി മുതൽ IDCC-PC ബിൽഡിംഗ് ഹാൾ നമ്പർ 2 ദോഹ ഐ പി സി യിൽ വെച്ച് നടക്കും.

ദോഹ ഐ പി സി സഭാ ശുശ്രുഷകൻ പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശാലേം ഐ പി സി സഭാ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് തോമസ് പ്രവർത്തനോദ്‌ഘാടനം ഔദ്യോഗികമായി നിർവഹിക്കും.പാസ്റ്റർ പി സി ചെറിയാൻ മുഖ്യ സന്ദേശം നൽകും. പ്രസ്തുത സമ്മേളനത്തിൽ ഖത്തറിലേ വിവിധ സഭകളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും ഒരുക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടായിരിക്കും. ഖത്തറിലുള്ള സഭാ ശുശ്രുഷകന്മാരെയും വിശ്വാസസമൂഹങ്ങളെയും ഹാർദ്ധവമായി സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് ഖത്തർ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading