രാജ്യത്തെ നടുക്കിയ അപകടത്തിൽ മരണസംഖ്യ 300 കടന്നു, ആയിരത്തിലധികം പേർ ഗുരുതരാവസ്ഥയിൽ

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 300 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും, എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയട്ടുണ്ടെന്നും, രക്ഷാപ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തും. അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത് ഉചിതമല്ല. ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഒഡിഷയിലെ ബാലസോറില്‍ ഇന്നലെ ഏഴ് മണിയോടെയാണ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും തുടര്‍ന്ന് യശ്വന്ത്പൂര്‍-ഹൌറ ട്രെയിന്‍ ബോഗിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍-ഹൌറ എക്‌സ്‌പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.