ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് മരണം 80 കടന്നു, 600ലധികം പേർക്ക് പരുക്ക്; നടുങ്ങി രാജ്യം!

ഒഡീഷയില്‍ കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. അറുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഷാലിമാര്‍ – ചെന്നൈ കൊറോമണ്ടേല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോറോമണ്ഡൽ എക്സ്പ്രസിൻ്റെ പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ – ഹൗറ ട്രെയിനും ഇടിച്ചു. അതേ സമയം അപകടത്തില്‍ 80 ലേറെ പേര്‍ മരിച്ചതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലസോറില്‍ ബഹനാഗ റെയില്‍വേ സ്റ്റേഷനു സമീപം രാത്രി 7.20 ഓടെയാണ് അപകടം. നാല് ബോഗികളാണ് പാളം തെറ്റിയത്. ട്രെയിനിന്റെ പല കോച്ചുകളും ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റ മറ്റുള്ളവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേ സമയം പരുക്കേറ്റവരില്‍ നാല് മലയാളികളുമുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തി രാഷട്രപതിയും. അപകടത്തില്‍ ജീവനുകള്‍ നഷ്ടമായത് അറിഞ്ഞപ്പോള്‍ ഏറെ വേദനയുണ്ടായതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം വിജയിക്കുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും പ്രാര്‍ഥിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.