പാസ്റ്റർ മോൻസി എം ജോൺ താബോർ ഗോസ്പൽ അസംബ്ലി ശുശ്രുഷകനായി ചുമതലയേറ്റു

KE NEWS Desk | Canada

കാനഡ/കിച്ചനർ: താബോർ ഗോസ്പൽ അസംബ്ലി, കിച്ചനർ ശുശ്രുഷകനായി പാസ്റ്റർ മോൻസി എം ജോൺ ചുമതലയേറ്റു. കഴിഞ്ഞ 4 വർഷമായി ടോറോന്റോ കേരളാ ക്രിസ്ത്യൻ അസ്സെംബ്ലി സഭയുടെ ശുശ്രുഷകനായിരുന്നു. കഴിഞ്ഞ 25 ൽ പരം വർഷങ്ങളായി കർത്തൃശുശ്രുഷയിലായിരിക്കുന്ന പാസ്റ്റർ മോൻസി എം ജോൺ മികച്ച വാഗ്മിയും വേദാധ്യാപകനുമാണ്. ഐ.പി.സിയുടെ കേരളത്തിലെ വിവിധ സഭകളിലും, ഐ.പി.സി ഷാർജ സഭയിലും ശുശ്രുഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷീബ മോൻസിയാണ് ഭാര്യ. മകൾ: ഏഞ്ചലാ മോൻസി. കാനഡയിലെ വാട്ടർലൂ, കിച്ചനർ, കേംബ്രിഡ്ജ്, ഗൾഫ് എന്നിവിടങ്ങളിൽ പഠനത്തിനായും ജോലിക്കായും എത്തുന്നവർക്ക് താഴെക്കാണുന്ന നമ്പറുകളിൽ കൂട്ടായ്മക്കായി ബന്ധപ്പെടാവുന്നതാണ്. +1 (519) 589-7383, +1 (647) 834-2286.

-Advertisement-

You might also like
Comments
Loading...