ലേഖനം: കാന ടു കാൽവരി | ബെന്നി ജി. മണലി

ക്രിസ്‌തീയ വിശ്വാസ ഗോളത്തിൽ ഇന്ന് ഒരു മാർക്കറ്റിംഗ് യുഗത്തിന്റെ കാലമാണ് അത്ഭുതങ്ങളും അടയാളങ്ങളും വിദഗ്തമായി മാർകെറ്റിങ്ങ് ചെയ്തു , ചിലരെ limelightil നിലനിർത്തി പി.ർ വർക്കിലൂടെ കർത്താവു നമുക്കായി ചെയ്യുന്ന സൗഖ്യവും നന്മകളും വിപണനം ചെയ്തു ചിലരെ ഹീറോ പരിവേഷത്തിലൂടെ അത്ഭുദങ്ങളുടെ അപോസ്തോലനാക്കുന്നു . യേശുവിനെ അവിടെങ്ങും കാണാനില്ല , അവർ യേശുവിനെ എങ്ങോ ഒളിപ്പിച്ചു വിസ്മരിക്കുന്നു അല്ല യേശു അവിടെ നിന്നും പോയ് മറഞ്ഞുവോ ?

യോഹന്നാൻറെ സുവിശേഷം രണ്ടാം അധ്യായം അവിടെ ഒരു അത്ഭുതം ആണ് , അടയാളം ആണ് യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭം .അവിടെ വിരുന്നിനു വന്നവരുടെ മുൻപിൽ അന്തിച്ചു നിക്കുന്ന വിരുന്നു വാഴി യുടെ ആവശ്യം സ്വന്തം മാതാവിന്റെ വാക്ക് കേട്ട് കൊണ്ടു ദൈവപുത്രന് തുടങ്ങി. ആരും തിരിഞ്ഞു നോക്കാത്ത ആ കൽഭരണികളിലില് മേത്തരമമായ വീഞ്ഞ് ,വെറും വെള്ളത്തിനെ രൂപാന്തരപ്പെടുത്തി .അത്ഭുതം ,ആശ്ചര്യം , ആശ്വാസം ,സന്തോഷം എല്ലാം ഒരു നിമിഷം കൊണ്ട്….

പൊതുവെ വെള്ളത്തെ കുറിച്ച് പ്രതീകമായി വിശദീകരണം യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം കാണാം വെള്ളത്താലുള്ള സ്നാനം ,വെള്ളത്തെ വീഞ്ഞാക്കുന്നു , വെള്ളത്തിലുള്ള ജനനം – നിക്കോദീമോസ് , വെള്ളം കോരാൻ വന്ന സ്ത്രീ മുതൽ… മദ്യപാനികൾ ഒത്തിരി ഇഷ്ട്ടപെടുന്ന ഒരു സംഭവം ആണ് വെള്ളത്തെ വീഞ്ഞാക്കുന്നതു, എപ്പിസ്കോപ്പൽ churches അത് മാതാവിനോടുള്ള അപേക്ഷ ആയും കാണുന്നു
ഇന്നത്തെ സഭകൾ കാന ക്കു ചുറ്റും കറങ്ങുന്നു അവർ കാനായിലെ അത്ഭുദത്തെ ആഘോഷിക്കുന്നു അതിനുചുറ്റും merry-go-round നടത്തുന്നു .അവർ അത്ഭുദത്തെ പ്രകീർത്തിക്കുന്നു ആഘോഷിക്കുന്നു.
അവർ ആ അത്ഭുതത്തെ വിറ്റു കാശാക്കുന്നു , പ്രകീർത്തിക്കുന്നു , ജനങ്ങളെ ആകർഷിക്കുന്നു  .തങ്ങളുടെ പേരും . അവർ വീഞ്ഞിന്റെ ഗുണം മണം രുചി നിറം ഒക്കെ വിവരിക്കുന്നു , ഉണ്ടാക്കിയ ഭരണി , വെള്ളം കോരിയവർ , വിളമ്പിയ പാത്രം ഒക്കെ വിവരിക്കുന്നു എന്നാൽ വചനം പറയുന്നു (2 :12 ) അവൻ അവിടെനിന്നും പോയി . നാം അടയാളം തിരയുന്നു യേശുവിനെ അല്ല . യേശു അടുത്ത ദൗത്യത്തിനായി കഫർനഹൂം ലേക്ക് , അവിടെ പത്രോസിന്റെ അമ്മാവി അമ്മാമയെ സൗഖ്യമാക്കാൻ . അതിനു ശേഷം അവിടെ നിന്നും അവൻ പോയി

13 വാക്യത്തിൽ അവൻ യെരുശലേം ഇൽ പോയി അവനെ സംബധിച്ചിടത്തോളം ഒരു ദൗത്യം (14 -16 )
ഒരു ശുദ്ധീകരണം വാണിജ്യ വത്കരിക്കപ്പെട്ട ദേവാലയത്തെ അവൻ ശുദ്ധീകരിച്ചു . അവിടെ വാണിഭക്കാരും കച്ചവട ക്കാരും വസിച്ചിരുന്ന . ജാതികൾക്കുള്ള സ്ഥലങ്ങൾ എല്ലാം (ഔട്ടർ കോർട്ട്) ജാതികൾക്കു അന്യമാകുന്നു . ഇന്നും ജാതികൾക്കായി , സുവിശേഷം കേൾകാത്തവർക്കായി നാം ആരാധനാലയത്തെ അല്ല നമ്മെ തന്നെ നൽകുന്നുണ്ടോ . കർത്താവില്ലാത്ത എത്ര സഭകളുണ്ട് .

കാനയിൽ നിന്നും 28 -30 KM s അകലെ ഒരു സ്ഥലമുണ്ട് അതാണ് കാൽവരി കാനയിൽ നിന്നും വ്യത്യസ്തമായി ഒരു സ്ഥലം . കാനയിലെ ആഹ്ലാദമോ ജനപ്പെരുപ്പമോ ഇല്ലാത്ത ഒരിടം അവിടെ കുരിശുണ്ട് .കാനയിൽ കണ്ടതല്ല നാം കാൽവരിയിൽ കണ്ടത് . അവിടെ ആണ് നമ്മുടെ നാഥൻ പിടഞ്ഞത് , രക്തം ചിന്തിയത് , അവിടെ രക്തം ഇപ്പോളും കിടപ്പുണ്ട് , രക്ത ഗന്ധവും , റോമൻ പടയാളികളികൾ തയാറാക്കിയ ചാട്ടവാറിൽ മാംസം ചിന്നി ചിതറി കിടപ്പുണ്ട് , രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ട് .

അവിടെ കൂക്കുവിളികളും , പരിഹാസവും , കണ്ണീരും കരച്ചിലും ഉണ്ട് . കരയാതെ ശപിക്കാതെ , പച്ചമരകുരിശിൽ വിവസ്ത്രാ നാ യി കിടക്കുന്നുണ്ട് നാഥാൻ , അവൻ മൊഴിഞ്ഞ വാക്കുകളുടെ പ്രകമ്പനം അവിടുണ്ട് , അവിടന്നു ദാഹിച്ചപ്പോൾ വെള്ളത്തിനായി കേണപ്പോൾ ചൊറുക്കാ കൊടുത്ത് , അവിടാണ് കളളന്മാർ പോലും പരിഹസിച്ചത് , അപ്പം തിന്നവരും , വീഞ്ഞ് കുടിച്ചവരും , മടിശീല കാത്തവരും മാറത്തു ചാരിയവരും പോയൊളിച്ചതു , നഗ്നനനായി , പിടഞ്ഞിടം . സ്വന്തത്തിലുള്ളവർ . സൗഖ്യം ലഭിച്ചവർ പോലും തള്ളി പറഞ്ഞ ഇടം

കാനയിൽ അത്ഭുതം ആഘോഷിക്കുന്നവർക്കു കാൽവരി എതെന്ൻറിയില്ല അവിടെന്താണെന്നറിയില്ല അതിനു അവർ കാനയുടെ ഹാങ്ങോവർ വിട്ടു കാൽവരിയിൽ വരണം അവിടെ ആണ് ശരിയായ ആഘോഷം അവിടെ ആണ് നമ്മുടെ പാപങ്ങൾക്ക്, ശാപങ്ങൾക്കു , നിത്യതക്കു വേണ്ടി എ ഏറ്റം കിരാതമായ റോമൻ ശിക്ഷവിധി യേശു സ്വയം ഏറ്റത് – രക്‌തം വാർന്നു,, ശ്വാസം ലഭിക്കാതെ . ശരിക്കും ഒരു ക്രൂശീകരണത്തിൽ , ക്രൂശിക്കപ്പെട്ടയാൾ ദിവസന്തങ്ങളോളും കിടക്കും രക്തം വാർന്നു പ്രാകി അത് കൊണ്ട് അവന്റെ നാവു മുറിക്കയും കാലുകൾ ഓടിക്കുകയും ചെയ്യും . എന്നാൽ നമ്മുടെ കർത്താവും ആരെയും പ്രാകാതെ , അവർക്കു വേണ്ടി പ്രാത്ഥിച്ചു കൊണ്ട് സ്വയം യാഗമായി മരിച്ചു

അവിടന്നു നമ്മെ ശാപ മുക്തരാക്കിയത് , രോഗവിമുക്തി നൽകിയത് ,പിശാചിന്റെ അടിമത്തത്തിൽ നിന്നും നമ്മെ മോചിപ്പിച്ചത് , നമ്മെ ദത്തെടുത്തു സ്വന്ത ജനമാക്കി വേർപാടിന്റെ ചുമരിടിച്ചു പുത്രന്മാരും പുത്രിമാരും ആക്കിയത് , സാത്താന്റെ തല തകർത്തത് . ഒരു divine exchange , പ്രവചന സമാപ്തി ,പ്രവാചന്മാർ നൂറ്റാണ്ടു മുൻപേ പ്രവചിച്ചതും മുൻ തലമുറയും , ദൂതന്മാർ പോലും ഇചിച്ചതുമായ പ്രവചന സമാപ്തി അതും പാപത്തിന്റെ കുപ്പത്തൊട്ടിയിൽ കിടന്ന നമുക്കായി നമ്മെ വിശുദ്ധരാക്കാനും മഹാപുരോഹിത വർഗമാക്കാനും …..

അതെ നാം കാന യുടെ വിസ്മയത്തിൽ നിന്നും കാല്വറിയുടെ യാഥാർഥ്യം ലേക്കു വരണം നമ്മുടെ സ്വാതത്രയം ആഘോഷിക്കാൻ . നാം മറക്കല്ലേ ആ കാല്വരിയെ ” yes Calvary too is far away from Cana ”
സുപ്രസിദ്ധ ഇവന്ജലിസ്റ് ആയിരുന്ന Oswald Chamber ന്റെ ഒരു quoting ഇത്തരുണത്തിൽ ഞാൻ പങ്കു വെക്കാം അത് ഇപ്രകാരം ആണ്
All heaven is interested in the cross of Christ, all hell terribly afraid of it, while men are the only beings who more or less ignore its meaning.”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.