കവിത: പ്രത്യാശയുടെ പ്രഭാതം | മെജോ സി. കോര

 

 

ശബ്ബത്ത് കഴിഞ്ഞു തൈലക്കാരനടുത്തേക്ക് ഓടവേ
മറിയ ചൊല്ലിനാർ
ശലോമി, ധൃതി വേണ്ട, നിൻ കാലുകൾ കല്ലിൽ തട്ടി ചുവന്നാൽ
സൗഖ്യമാക്കുവാൻ നാഥനില്ല
മൃതുവരനായി കിടക്കുന്നു.
ഇന്നീ രാവ് പുലരുമ്പോൾ
പുലർകാലെ സുഗന്ധം പൂശി മടങ്ങണം
അല്ലാഞ്ഞാൽ കിങ്കിരന്മാരാൽ കാരഗൃഹ ബദ്ധരായിടും.

പലരും അടക്കം പറഞ്ഞിട്ടും
വെള്ളി നാണയങ്ങൾ വാരി ഓടി നാരിമാർ
വിലയേറിയ സൗരഭ്യം എൻ നാഥന്റെ കല്ലറയിൽ നിന്ന് വമിക്കട്ടെ

രാവേറെ കഴിയുന്തോറും സഖിമാർ താൻ മനസ്സുകൾ ചഞ്ചലിക്കവേ
രാജകിങ്കിരന്മാരുടെ ദുസ്വപ്നങ്ങൾക്കാ ദൃഡ്ഢ നിശ്ചയെ കെടുപ്പതില്ലപോൽ
ആർക്കനുദിക്കും മുന്നവേ ചെന്നവർ തൈലവുമായി
നാലാം യമത്തിലും വരുന്ന നാഥന്റെ കല്ലറയ്ക്കുള്ളിൽ
ചഞ്ചലമേനന്യേ കടന്നവർ ഉള്ളിൽ
ശുഭവാർത്തയാൽ ധൃതപുളകിതരായി നിന്നാർ
വീണ്ടും അവർ തമ്മിൽ മന്ത്രിച്ചു
രാത്രി കഴിഞ്ഞു, ഇഹലോകർക്കായി
പൊൻകിരണ പ്രഭവാലയമായി
പ്രത്യാശയുടെ വിൺകിരണം ഉയിർത്തെഴുനേറ്റു

– Mejo C. Korah

 

-Advertisement-

You might also like
Comments
Loading...