സ്വവർഗ്ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇത്തരം വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.

‘വിവാഹം’ കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് നിലപാട് അറിയിക്കാൻ അവസരം നൽകണം. നിയമ നിർമ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിതെനന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

നേരത്തെ ഹരജിയിൽ കക്ഷി ചേരാൻ ഗുജറാത്ത് സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.