കാറപകടത്തിൽ മരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെ സഹധർമ്മിണി സിസ്റ്റർ ഷാന്റി ചാണ്ടിയുടെ പുതിയ ഭവനത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ നടന്നു

കാറപകടത്തിൽ മരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെ സഹധർമ്മിണി സിസ്റ്റർ ഷാന്റി ചാണ്ടിക്ക് താമസിക്കുന്നനായി ധനസമാഹാരണത്തിലൂടെ കട്ടപ്പനയിൽ വാങ്ങിയ പുതിയ വീട് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. സി സി തോമസ് തുറന്നു കൊടുത്തു.

വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ചർച്ച് ഓഫ് ഗോഡ്, റാന്നി സെൻ്റർ , പൂമാല സഭാ ശുശ്രൂഷകനായ പാസ്റ്റർ വി എം ചാണ്ടി മക്കളായ ഫേബാ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരണമടഞ്ഞത്

പാസ്റ്ററും മക്കളും സഞ്ചരിച്ചിരുന്ന തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
ഭർത്താവിൻ്റെയും മക്കളുടെയും അകാലനിര്യാണത്തെ തുടർന്ന് ഒറ്റയ്ക്കായി മാറിയ സിസ്റ്റർ.ഷാൻ്റി ചാണ്ടിയ്ക്ക് ചർച്ച് ഓഫ് ഗോഡ് സ്റ്റെറ്റ് ഓവർസിയർ. റവ.സി.സി തോമസിൻ്റെ നേതൃത്വത്തിൽ ധനം സമാഹരിക്കുകയും മനോഹരമായ ഒരു വീട് നിർമ്മിച്ച് നൽകുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading