റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ നാളെ മുതൽ ഏപ്രിൽ 2 വരെ

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട വാർഷിക സെന്റർ കൺവൻഷൻ നാളെ മാർച്ച് 30 മുതൽ ഏപ്രിൽ 2 ഞായർ വരെ കുളം ജംഗ്ഷനിൽ വെയർ ഹൗസ് റോഡ് വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ (സെന്റർ ഫെയ്ത്ത് ഹോമിന് എതിർവശം) നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-Advertisement-

You might also like
Comments
Loading...