സുപ്രീംകോടതി: മതവിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയലക്ഷ്യം

ന്യൂഡൽഹി: മതവിദ്വേഷ പ്രസംഗങ്ങൾക്കെതിരെ അധികൃതർ നടപടി എടുത്തില്ലെങ്കിൽ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന്‌ സുപ്രീംകോടതി മുന്നറിയിപ്പ്‌.

ഭരണഘടന വിഭാവനംചെയ്‌ത സാമുദായികമൈത്രി നിലനിർത്തണമെങ്കിൽ വിദ്വേഷപ്രസംഗങ്ങൾ നടക്കുന്നില്ലെന്ന്‌ അധികൃതർ ഉറപ്പുവരുത്തണം. ഇവയ്‌ക്കെതിരെ സമയബന്ധിതമായി അധികൃതർ നടപടികൾ സ്വീകരിക്കാത്തത്‌ ഗുരുതരമായി കാണുന്നു. ഇത്തരം വിഷയങ്ങളിൽ ഉദാസീനത പുലർത്തുന്നവർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്‌, ബി വി നാഗരത്‌ന എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന്‌ ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഡൽഹി സർക്കാരുകൾക്ക്‌ കോടതി കഴിഞ്ഞവാദം കേൾക്കലിനിടെ നിർദേശം നൽകി. പരാതിക്ക്‌ കാത്തുനിൽക്കാതെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ്‌ കേസെടുക്കാനും നിര്‍ദേശിച്ചു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നത്‌ പ്രശ്‌നം സൃഷ്ടിക്കുമെന്നായിരുന്നു കേന്ദ്ര നിലപാട്‌.

-Advertisement-

You might also like
Comments
Loading...