ചാക്കോ വി. ചാക്കോ ന്യൂയോർക്കിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: റോക്ക് ലാൻഡ് ഇന്ത്യ പെന്തക്കോസ്തൽ ഫെല്ലോഷിപ് സഭാംഗം ചാക്കോ വി. ചാക്കോ(തങ്കച്ചൻ 84) മാർച്ച് 25-നു നിര്യാതനായി. തിരുവല്ല ചാത്തങ്കേരി വാഴപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ ചാക്കോ. മക്കൾ ആലീസ് തോമസ്(ഒക്കലഹോമ), ഫിന്നി ചാക്കോ ന്യൂയോർക്ക്.

പൊതുദർശനം വെള്ളി വൈകിട്ട് 5 മുതലും, സംസ്കാരശുശ്രൂഷകൾ ശനി രാവിലെ ഒൻപത് മുതലും ഇന്ത്യ പെന്തക്കോസ്തൽ ഫെല്ലോഷിപ് ആരാധനാലയത്തിലും (85 Marion Street, Nayack. NY) നടക്കും. സഭയുടെ ആദ്യകാല അംഗമാണ് പരേതൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-Advertisement-

You might also like
Comments
Loading...