കാനഡയിൽ ക്രൈസ്‌തവർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്

കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ മുൻ വർഷത്തേക്കാൾ 27 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ക്രൈസ്‌തവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 260 ശതമാനം വളർച്ചയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം മതങ്ങൾ, ലൈംഗിക ആഭിമുഖ്യം, വംശം എന്നിവയെ ലക്ഷ്യം വച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ 3,360 കേസുകൾ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിലെ ഡാറ്റ അനുസരിച്ച്, വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഒരു പ്രവണത രാജ്യത്ത് സ്ഥിരമായി ഉണ്ടാകുന്നു. പ്രത്യേകിച്ചും, യഹൂദരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ 47 ശതമാനവും ക്രൈസ്‌തവർക്കെതിരായ അക്രമങ്ങളിൽ 260 ശതമാനവും വർധന രേഖപ്പെടുത്തി.

ലൈംഗികതയോ ലിംഗഭേദമോ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഇരകളിൽ മുക്കാൽ ഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണ്.

-Advertisement-

You might also like
Comments
Loading...