സ്കോട്‌ലൻഡിനെ ഇനി പാക് വംശജൻ ഹംസ യൂസഫ് നയിക്കും

ഗ്ലാ​​​സ്ഗോ: ബ്രി​​​ട്ട​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ന്‍റെ ഭ​​​ര​​​ണ​​​സാ​​​ര​​​ഥ്യം പാ​​​ക്കി​​​സ്ഥാ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഹം​​​സ യൂ​​​സ​​​ഫി​​​ന്. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ സ്കോ​​​ട്ടി​​​ഷ് നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ (എ​​​സ്എ​​​ൻ​​​പി) നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹം​​​സ ജ​​​യി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​കൂ​​​ടി ജ​​​യി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ദ്ദേ​​​ഹം സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ഥ​​​മ​​​മ​​​ന്ത്രി (ഫ​​​സ്റ്റ് മ​​​നി​​​സ്റ്റ​​​ർ) ആ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വം​​​ശ​​​ജ​​​ൻ സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ൽ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​കു​​​ന്ന​​​ത്. 37 വ​​​യ​​​സ് മാ​​​ത്ര​​​മു​​​ള്ള അ​​​ദ്ദേ​​​ഹം ബ്രി​​​ട്ട​​​നി​​​ലെ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വ​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ മു​​​സ്‌​​​ലി​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും സ്വ​​​ന്ത​​​മാ​​​ക്കി.

അ​​​റു​​​പ​​​തു​​​ക​​​ളി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ​​​വ​​​രു​​​ടെ പി​​​ന്മു​​​റ​​​ക്കാ​​​ര​​​നാ​​​യ ഹം​​​സ നി​​​ല​​​വി​​​ൽ സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​ണ്. മു​​​ന്പ് നി​​​യ​​​മമ​​​ന്ത്രി​​​പ​​​ദ​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ട്ടു വ​​​ർ​​​ഷം ഫ​​​സ്റ്റ് മ​​​നി​​​സ്റ്റ​​​ർ ആ​​​യി​​​രു​​​ന്ന നി​​​ക്കോ​​​ളാ സ്റ്റ​​​ർ​​​ജ​​​ൻ ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജി​​​വ​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നേ​​​താ​​​വി​​​നെ ക​​​ണ്ടെ​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​ത്. പാ​​​ർ​​​ട്ടി​​​യി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​റ്റ് ഫോ​​​ബ്സ്, ആ​​​ഷ് റീ​​​ഗ​​​ൻ എ​​​ന്നീ എ​​​തി​​​രാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ഹം​​​സ തോ​​​ൽ​​​പ്പി​​​ച്ച​​​ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.