പ്രശസ്ത സിനിമാ താരവും മുൻ പാർലമെന്റ് അംഗവുമായിരുന്ന ഇന്നസെന്റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. ചാലക്കുടി എം പിയായും പ്രവർത്തിച്ചിട്ടുണ്ട്

നേരത്തെ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തൻ്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

-Advertisement-

You might also like
Comments
Loading...