മഹാരാഷ്ട്ര പെന്തെക്കൊസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റ് രൂപീകൃതമായി

മുംബൈ: മഹാരാഷ്ട്രയിൽ പെന്തക്കോസ്ത് ദൈവസഭകൾ ഒത്തൊരുമിച്ചു കൂടുകയും ഒന്നിച്ചുള്ള ആലോചനപ്രകാരം സഹോദരിമാരുടെ ആത്മീയ ഉന്നമനത്തിനായി മാർച്ച് 25ന് നവി മുംബൈയിൽ വച്ച് മഹാരാഷ്ട്ര പെന്തക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റ് രൂപീകൃതമായി

മഹാരാഷ്ട്രയിൽ ദീർഘ വർഷങ്ങൾ കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺസൻ ചാക്കോ (ഐപിസി ) സഹധർമ്മിണി സിസ്റ്റർ സൂസൻ ജോൺസന്റെ നേതൃത്വത്തിൽ വിവിധ സഭകളിലുള്ള സഹോദരിമാരെ ഏകോപിപ്പിച്ച് 15 അംഗ കമ്മിറ്റി നിലവിൽ വന്നു
മഹാരാഷ്ട്ര എ ജി സൂപ്രണ്ട് റവ വി ഐ യോഹന്നാൻ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വിവിധ സഭ നേതാക്കന്മാർ സംബന്ധിച്ചു. പാസ്റ്റർ ജെയിംസ് വർഗീസ് (ഐപിസി ), പാസ്റ്റർ ഷിജു തോമസിന്റെയും ( ചർച്ച് ഓഫ് ഗോഡ് ) പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ ജോൺസൻ ചാക്കോ ( ഐപിസി ) ശക്തമായ ദൈവവചന ദൂത് നൽകുവാൻ ഇടയായി.

പാസ്റ്റർ റ്റി റ്റി ഏബ്രഹാം (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുത്ത സഹോദരിമാരെ നിയമന പ്രാർത്ഥന നടത്തി. പാസ്റ്റർ ജേക്കബ് ജോൺ (ശാരോൻ) പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി മീറ്റിംഗ് അവസാനിച്ചു. സഹോദരിമാരുടെ ഇടയിൽ ശക്തമായ ആത്മീയ ഉണർവ് ഉണ്ടാകുന്നതിനും ശുശ്രൂഷ വിശാലത ശക്തമാകുന്നതിനും മഹാരാഷ്ട്ര പെന്തക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റ് കാരണമായി തീരട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.