ക്രൈസ്തവ എഴുത്തുപുരയ്ക്ക് പുതിയ ഭരണസമിതി: എബിന്‍ അലക്സ് ജനറൽ പ്രസിഡന്‍റ്, ജിൻസ് കെ മാത്യു ജനറല്‍ സെക്രട്ടറി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്‍റര്‍നാഷണലിന്‍റെ 2023-25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുരയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജനറല്‍ കൗണ്‍സിലിന്റെ ഇന്നലെ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറല്‍ പ്രസിഡന്‍റ് ആഷേര്‍ മാത്യു അധ്യക്ഷത വഹിച്ചു.

മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന ഇവാ. എബിന്‍ അലക്സാണ് പുതിയ ജനറൽ പ്രസിഡന്റ്‌. ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകനും സുവിശേഷകനുമാണ് എബിൻ. ഡെറാഡൂണിലെ ന്യൂ തിയോളജിക്കല്‍ കോളേജില്‍ നിന്ന് വേദപഠനം പൂര്‍ത്തിയാക്കിയ എബിന്‍ അലക്സ് സുവിശേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. പത്തനാപുരം സ്വദേശിയായ ഇദ്ദേഹം കാനഡയിലാണ് താമസിക്കുന്നത്. ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് സഹശുശ്രുഷകനുമാണ് എബിൻ അലക്സ്. ബിനു വടക്കുംചേരി മീഡിയ വിഭാഗം ജനറൽ വൈസ് പ്രസിഡന്റ്‌ ആയിരിക്കും. വടക്കുംഞ്ചേരി സ്വദേശിയായ ഇദ്ദേഹം എഴുത്തുകാരനും സംഘാടകനുമാണ്. ഇപ്പോള്‍ കുവൈറ്റിലാണ്. പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യനാണ് പ്രൊജക്റ്റ്‌ വിഭാഗം ജനറൽ വൈസ് പ്രസിഡന്റ്‌. ഇദ്ദേഹം ബീഹാര്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്‍റ് ആണ്. ഐപിസി ബിലാസ്പുർ ഓം നഗർ സഭയുടെ ശുശ്രൂഷകനും, ഐപിസി ബിലാസ്പുർ സെൻ്റർ പാസ്റ്ററുമാണ്. സംഘാടകനും പ്രഭാഷകനുമായ ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്. ജനറല്‍ സെക്രട്ടറി ജിന്‍സ് കെ മാത്യു ഗാനരചയിതാവും പ്രവാസി പൊതു പ്രവര്‍ത്തകനുമാണ്. ഇപ്പോള്‍ ബഹ്റൈനിലാണ്.

മീഡിയ ജോയിന്റ് സെക്രട്ടറി ഷൈജു മാത്യു ഗാനരചയിതാവും മാധ്യമ പ്രവര്‍ത്തകനും മികച്ച സംഘാടകനും റാഫാ റേഡിയോയുടെ അമരക്കാരനുമാണ്. പത്തനാപുരം സ്വദേശിയായ ഇദ്ദേഹം കുടുംബസമേതം ബ്രിട്ടനിലാണ് താമസിക്കുന്നത്. പ്രൊജക്റ്റ്‌ വിഭാഗം ജോയിന്റ് സെക്രട്ടറി ഷെബു തരകൻ ഗാനരചയിതാവും സംഘാടകനുമാണ്. കോട്ടയം സ്വദേശിയായ ഇദ്ദേഹം കാനഡയിലാണ് താമസിക്കുന്നത്. ജനറൽ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത് ജോയ് ഡല്‍ഹി ചാപ്റ്റര്‍ മുന്‍ ട്രഷററാണ്. ഗ്രന്ഥകാരനും സംഘാടകനുമായ ഇദ്ദേഹം കുടുംബമായി ഡല്‍ഹിയിലാണ്. കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ ഉള്ള പ്രമുഖ സ്ഥാപനത്തിന്‍റെ ഡല്‍ഹി ബ്രാഞ്ച് ഹെഡ് ആണ്.

ദിനപത്രം ചീഫ് എഡിറ്ററായ ബ്ലെസ്സൻ ചെറിയനാട് സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ഐ.പി.സി നവജീവൻ, ചെറിയനാട് സഭയുടെ ശുശ്രൂഷകനുമാണ്. കെ ഇ മുൻ ജനറൽ സെക്രട്ടറിയാണ്. പബ്ലിക്കേഷൻ ഡയറക്ടറും ഫാമിലി മാഗസിൻ ചീഫ് എഡിറ്ററുമായ ജെ പി വെണ്ണിക്കുളം, തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ്. കെ ഇ മുന്‍ ജനറല്‍ പ്രസിഡന്‍റും എഴുത്തുകാരനും വേദാധ്യാപകനുമായ ഇദ്ദേഹം ഡൽഹി സീതാപുരി ശാരോന്‍ സഭാ ശുശൂഷകനാണ്. ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് & ഇഗ്നൈറ്റർ പബ്ലിഷർ ഇൻ ചാർജ് ഡാർവിൻ എം വിത്സൻ പ്രഭാഷകനും എഴുത്തുകാരനും സംഘാടകനുമാണ്. ക്രൈസ്തവ ലോകത്തെ അറിയപ്പെടുന്ന അവതാരകന്‍ കൂടിയാണ്. ഇപ്പോള്‍ അമേരിക്കയിലാണ്.

മിഷൻ ഡയറക്ടർ സ്റ്റാന്‍ലി അടപ്പനാംകണ്ടത്തില്‍ കുമ്പനാട് സ്വദേശിയാണ്. ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹം ഐപിസി എന്‍.ആര്‍ കരോള്‍ബാഗ് സഭാ അംഗമാണ്. ഐപിസി നോര്‍ത്തേണ്‍ റീജിയണ്‍ റീജിയണല്‍ പി.വൈ.പി.എ യുടെ ട്രഷററും ഉത്തരേന്ത്യന്‍ മാധ്യമ കൂട്ടയ്മയായ NICMA യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ശ്രദ്ധ ഡയറക്ടർ ഫിന്നി കാഞ്ഞങ്ങാട് എഴുത്തുകാരനും യുവജന പ്രവർത്തകനും കെ ഇ സ്ഥാപക പ്രസിഡന്റുമാണ്. ബോർഡ് ഓഫ് ഡയറക്ടർ അംഗമായ ആഷേര്‍ മാത്യു തിരുവല്ല സ്വദേശിയാണ്. എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ഇദ്ദേഹം കാനഡയിലാണ് താമസിക്കുന്നത്. മുൻ ജനറൽ പ്രസിഡന്റ്‌ ആണ്. ജോൺസൻ വെടികാട്ടിലാണ് മറ്റൊരു അംഗം. എഴുത്തുകാരനും ഗാന രചയിതാവുമാണ്. തടിയൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ദുബായിലാണ്. മുൻ ജനറൽ പ്രസിഡന്റ്‌ ആണ്. 2025 മാര്‍ച്ച് 31 വരെയാണ് കമ്മറ്റിയുടെ കാലാവധി. പുതിയ ഭരണസമിതി ഏപ്രിൽ 1ന് ചുമതലയേൽക്കും.

-Advertisement-

You might also like
Comments
Loading...