ലേഖനം: നിനക്ക് ഒരു ദോഷവും ചെയ്യരുത് | ഷിബു വാതല്ലൂർ, കല്ലിശ്ശേരി

കരം വെക്കാൻ ഇല്ലാത്ത മഹത്തായ ഒരു ഭരണഘടനയുള്ള മതേതര ജനാധിപത്യ രാജ്യമായ ഭാരതത്തിൽ ഭരണഘടനയുടെ നഗ്നമായ ലംഘനങ്ങൾ അരങ്ങേറുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ഉടനീളം പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മിഷനറിമാർ മൃഗീയമായി അക്രമിക്കപ്പെടുന്നു, തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മിഷനറിമാരെയും അവരുടെ കുടുംബാംഗങ്ങളെയും, വിശ്വാസികളെയും ഇല്ലാത്ത മുട്ട് ന്യായങ്ങൾ പറഞ്ഞ് ജാമ്യം പോലും നിഷേധിച്ചുകൊണ്ട് തുറങ്കലിൽ അടയ്ക്കുന്നു.

ശക്തമായി പ്രതികരിക്കേണ്ട സഭാ നേതൃത്വത്തിന്റെ മൗനം കുറ്റകരമായ അനാസ്ഥയാണ്. ദൈവജനമേ ഉണരുക, അപ്പെസ്തല പ്രവർത്തി 16-ൽ പൗലോസിനെയും ശീലാസിനെയും കാരാഗ്രഹത്തിൽ അടയ്ക്കുന്നതായി നാം വായിക്കുന്നു അവർക്കെതിരെ ആരോപിക്കുന്ന കുറ്റം “യഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി റോമാക്കാരായ നമുക്ക് അംഗീകരിക്കാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” ഈ ദുരാരോപണം അപ്പോസ്തലന്മാർക്കെതിരെ ഉന്നയിക്കുവാൻ അവരെ പ്രേരിപ്പിച്ച ഘടകം അതിന്റെ മുമ്പിലത്തെ വാക്യത്തിൽ (19 മത്തെ) നാം കാണുന്നു. വെളിച്ചപ്പാടത്തി ആയി തൻറെ യജമാനൻ മാർക്ക് വളരെ സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുത്തിരുന്ന ഒരു സ്ത്രീ പൗലോസിന്റെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടപ്പോൾ അവളുടെ യജമാനന്മാർക്ക് തങ്ങളുടെ ലാഭത്തിന്റെ ആശ പോയ് പോയപ്പോൾ ഉണ്ടായ മാനസിക അവസ്ഥയാണ് അപ്പോസ്തലന്മാർക്കെതിരെ തിരിയുവാൻ അവരെ പ്രേരിപ്പിച്ചത്. അപ്പോസ്തലന്മാരുടെ കാലഘട്ടത്തിൽ അത് സാമ്പത്തിക ലാഭം ആയിരുന്നുവെങ്കിൽ ഈ വർത്തമാനകാലത്ത് രാഷ്ട്രീയ ലാഭത്തിന്റെ ആശ പോയ് പോയ രാഷ്ട്രീയ യജമാനന്മാർ ഇല്ലാത്ത ദുരാരോപണങ്ങൾ സുവിശേഷകന്മാർക്കെതിരെ ഉന്നയിച്ച് തുറങ്കലിൽ അടയ്ക്കുന്നു. കാരാഗ്രഹത്തിന്റെ അകത്തെ തടവിൽ കിടന്ന അപ്പോസ്തലന്മാർക്ക് വേണ്ടി കാരാഗ്രഹത്തിൽ ഇറങ്ങിയ ദൈവ പ്രവർത്തി 26 വാക്യം മുതൽ നാം കാണുന്നു. കാരാഗ്രഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങിയ ദൈവ പ്രവർത്തി, കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്ന് തടവുകാർ രക്ഷപ്പെട്ടു എന്ന് വിചാരിച്ച് ആത്മഹത്യക്ക് ഒരുങ്ങുന്ന കാരാഗ്രഹ പ്രമാണിയോട് അപ്പോസ്തലന്മാർ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ് (വാക്യം 28) നീ നിനക്ക് ഒരു ദോഷവും ചെയ്യരുത് ഞങ്ങൾ ഇവിടെ ഉണ്ട്.

ആത്മഹത്യ നീ നിന്നോട് ചെയ്യുന്ന ദോഷമാണ് നീ നിത്യ നരകത്തിലേക്ക് വീഴുകയാണ്. ആകയാൽ ഞങ്ങൾ ഇവിടെ ഉള്ളതുകൊണ്ട് നീ നിനക്ക് ഒരു ദോഷവും ചെയ്യരുത് മറിച്ച് നിത്യജീവൻറെ സുവിശേഷം നിന്നോട് അറിയിച്ചു നിത്യ രാജ്യത്തിൻറെ അവകാശിയാക്കുവാൻ വേണ്ടി ആണ് ഞങ്ങൾ ഇവിടെ ഉളളത്, അവസരം ലഭിച്ചിട്ടും ഓടിപ്പോകാതെ ക്രൂരമായ പീഡനങ്ങൾ സഹിച്ച് ഞങ്ങൾ നിലകൊള്ളുന്നത്.

അടുത്ത വാക്യത്തിൽ നാം കാണുന്നത് (വാക്യം 29) കാരാഗ്രഹ പ്രമാണി വെളിച്ചം ചോദിച്ചുകൊണ്ട് അകത്തേക്ക് ചാടി വീഴുകയാണ് എന്തൊരു വിരോധഭാസമാണ്. ഇരുളിൽ അകത്തെ തടവറയിൽ കിടക്കുന്ന അപ്പോസ്തലന്മാരോട് പുറത്തു വെളിച്ചത്തിൽ വസിക്കുന്നു എന്ന് അവകാശപ്പെടുന്ന കാര്യാഗ്രഹ പ്രമാണി വെളിച്ചം ചോദിക്കുന്നു. ഏതാണ് ഈ വെളിച്ചം ഞാൻ ലോകത്തിൻറെ വെളിച്ചം ആകുന്നു എന്ന് അവകാശപ്പെട്ട യേശുക്രിസ്തു ഉള്ളിൽ വസിക്കുന്ന അപ്പോസ്തലന്മാരുടെ ഹൃദയത്തിൽ നിന്നും പുറപ്പെട്ട വെളിച്ചം കാരാഗ്രഹ പ്രമാണിയുടെ കണ്ണ് തുറപ്പിക്കുന്നു. ഇനിയും നേരം പുലരാത്ത കണ്ണു തുറക്കാത്ത രാഷ്ട്രീയ യജമാനന്മാരെ ലോകത്തെ പ്രകാശിപ്പിച്ച സത്യവെളിച്ചമായ ക്രിസ്തുവിലേക്ക് വരൂ. ആരാധനാലയങ്ങൾ അഗ്നിക്കു ഇരയാക്കിയും, മിഷനറിമാരെ ചുട്ടുകൊന്നും, സുവിശേഷകന്മാർക്ക് ജാമ്യം പോലും നിഷേധിച്ചു തുറങ്കലിൽ അടച്ചാലും സുവിശേഷത്തെ ഇല്ലാതാക്കാം എന്ന വ്യാമോഹം ഉപേക്ഷിക്കൂ. സുവിശേഷത്തെ ഇല്ലാതാക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല. അതാണ് സുവിശേഷത്തിന്റെ ചരിത്രം അത് ആവർത്തിക്ക തന്നെ ചെയ്യും. അപ്പോസ്തലന്മാർ കത്തിച്ച സുവിശേഷത്തിന്റെ ദീപശിഖ അഗ്നിയായി ആളിപ്പടരുക തന്നെ ചെയ്യും. കണ്ണു തുറന്നു കാണൂ. നീ നിനക്ക് ഒരു ദോഷവും ചെയ്യരുത്.

ഷിബു വാതല്ലൂർ
കല്ലിശ്ശേരി

-Advertisement-

You might also like
Comments
Loading...