ഗാനം: വചനം വചനം തിരുവചനം | ഷേര്‍ലി തങ്കം ഏബ്രഹാം

വചനം വചനം തിരുവചനം
സൗഖ്യം നൽകും തിരുവചനം
വചനം വചനം സ്നേഹസ്പർശം
യാഹിൻ സ്നേഹമായ വചനം

ആദിയിൽ വചനം ഉണ്ടായിരുന്നു;
വചനം ദൈവത്തോടുകൂടെ ആയിരുന്നു;
വചനം ദൈവം ആയിരുന്നു
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു

ജീവന് കരുത്തേക്കി യേശു നാഥൻ
എൻ കണ്ണീരൊപ്പി പ്രാണനാഥൻ
ആത്മീയ അഭിഷേകത്തിൻ വചനം
ആത്മാവിൻ വാളാകും നാടിഞരമ്പ്

വചനത്തിൻ ആഴങ്ങൾ തേടുമെൻ ഹൃദയം
ലഭികുമെൻ ഹൃദയത്തിൽ സ്വർഗ്ഗകവാടം
കൃപയും സത്യവും വന്നു പാർത്ത
വചനം അവതരിച്ചു ജഡമായി

സ്നേഹത്തിൻ സ്പർശം ഏകുന്ന നാഥൻ
മരുഭൂ അനാഥത്വം മാറ്റിയ നാഥൻ
മൂർച്ചയുള്ള വാൾ ആകും വചനം
എൻ ജീവന് സൗന്ദര്യം ഏകുന്ന വചനം

– SHERLEY THANKAM ABRAHAM

-Advertisement-

You might also like
Comments
Loading...