ചെറുവഞ്ചി മുങ്ങി അപകടം; കുവൈത്തില്‍ രണ്ട് പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. ടിജോ ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു.

-Advertisement-

You might also like
Comments
Loading...