ഐ പി സി പാമ്പാക്കുട സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 6 മുതൽ

പാമ്പാക്കുട: ഐപിസി പാമ്പാക്കുട സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 6, 7 ,8 ,9 (വ്യാഴം, വെള്ളി,ശനി,ഞായർ ) തീയതികളിൽ വൈകിട്ട് 6മണി മുതൽ 9 മണി വരെ ഐ.പി.സി കിഴുമുറി എബനേസർ സഭയിൽ നടക്കും.

സെന്റർ പ്രസിഡൻ്റ് പാസ്റ്റർ റ്റി.റ്റി തോമസ് ,പാസ്റ്റർ റെജി ശാസ്താംകോട്ട,പാസ്റ്റർ എബി എബ്രഹാം,പാസ്റ്റർ സജികുമാർ കെ പി എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സെന്റർ ക്വായർ ഗാനങ്ങൾ ആലപിക്കും.
9 വെള്ളി രാവിലെ 10 മുതൽ സംയുക്ത ഉപവാസ പ്രാർത്ഥനയും. 10 ശനിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗും , ഉച്ചയ്ക്ക് 2 മണി മുതൽ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും.

9 ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
പാസ്റ്റർ സി ആർ സുരേഷ് പാസ്റ്റർ രഞ്ജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകും .

-Advertisement-

You might also like
Comments
Loading...