ഓപ്പറേഷൻ മൊബൈലേസേഷൻ്റെ (OM) സുവിശേഷ കപ്പൽ “ലോഗോസ് ഹോപ്പ്” യു.എ.ഇയിൽ എത്തുന്നു

റാസൽഖൈമ: ഓപ്പറേഷൻ മൊബൈലേസേഷൻ്റെ (OM) സുവിശേഷ കപ്പലായ ലോഗോസ് ഹോപ്പ് യു എ ഇയിലെ വിവിധ എമറേറ്റുസുകൾ എത്തുന്നു. റാസൽഖൈമയിൽ ഏപ്രിൽ 11 മുതൽ 16 വരെയും ദുബായിൽ ഏപ്രിൽ 18 ചൊവ്വ മുതൽ 23 വരെയും അബുദാബിയിൽ മെയ് 17 ബുധനാഴ്ച മുതൽ ജൂൺ 4 വരെയും ലോഗോസ് ഹോപ്പ് കപ്പൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിലെ തീയതി മാറ്റമുണ്ടെങ്കിൽ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

60 ൽ അധികം രാജ്യങ്ങളിലെ വ്യത്യസ്ത ആളുകൾ ഈ കപ്പലിൽ സേവനം അനുഷ്ടിക്കുന്നു. ലോക സുവിശേഷീകരണം ലക്ഷ്യമാക്കി ആരംഭിച്ച ഈ പ്രവർത്തനം ലോകത്തെ ഒട്ടുമിക്ക തുറമുഖ നഗരങ്ങളും പിന്നിട്ടുണ്ട്. 50000 ൽ അധികം ശീർഷകങ്ങളോടെ പുസ്തകങ്ങൾ ഈ കപ്പലിൽ അണിനിരത്തിയിട്ടുണ്ട്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ലോഗോസ് ഹോപ്പ് കപ്പൽ സന്ദർശിച്ചിട്ടുണ്ട്. വിവിധ വർഷങ്ങളിൽ കേരളത്തിൽ ഈ കപ്പൽ സന്ദർശനം നടത്തിയിട്ടുണ്ട്.

-Advertisement-

You might also like
Comments
Loading...