സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് പരിപാടി.

സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് മുഖ്യ സന്ദേശം നൽകുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും.

സണ്ടേസ്കൂൾ മെറിറ്റ് പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും പ്രസ്തുത സമ്മേളനത്തിൽ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...