ഐ സി പി എഫ് ദോഹ ചാപ്റ്റർ: വാർഷിക ക്യാമ്പ് മാർച്ച് 29, 30 തീയതികളിൽ

ഖത്തർ: ഇന്റർ കോളേജ് പ്രയർ ഫെല്ലോഷിപ്പ് (ICPF ) ദോഹ ചാപ്റ്ററിന്റെ നേതൃത്തത്തിൽ “Annual Camp 2023” മാർച്ച് 29, 30, തീയതികളിൽ ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 5 മണി വരെയും ഏപ്രിൽ 1ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും റിലീജിയസ് കോംപ്ലെക്സിലെ ബിൽഡിംഗ് നമ്പർ രണ്ടിലെ വിവിധ ഹാളുകളിൽ വെച്ച് നടത്തപെടുന്നു.

News Middle Advt Banner

ഈ വർഷത്തെ ക്യാമ്പിന്റെ തീം ആയി “PLUGGED IN” (റോമ:5 :5) ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത ക്യാമ്പിൽ ടീൻസിന്റെ സെഷനുകൾക്ക് ICPF സ്റ്റാഫ് വർക്കേഴ്‌സായ സിബി മാത്യുയുവും നെൽസൺ മാത്യുവും, ജൂനിയർസിന്റെ സെഷനുകൾക്ക് എക്സൽ ഇന്റർനാഷണൽ വിബിസ് ടീമിന്റെ പ്രവർത്തകൻ ഗ്ലാഡ്‌സൺ ജെയിംസ് നേതൃത്വം നൽകും.

ദോഹ ICPF ക്വയർ സംഗീത ശുശ്രുഷ നിർവ്വഹിക്കും. ദോഹയിലെ വിവിധ സഭകളിൽ നിന്നായി ഇരുനൂറ്റിഅമ്പതിൽ അധികം കുഞ്ഞുങ്ങൾ ഈ ക്യാമ്പിൽ പങ്കെടുക്കും എന്ന സംഘാടകർ അറിയിച്ചു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading