ഡോ. ജെയിംസ് ജോർജ് വെണ്മണിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

തിരുവല്ല: ഡോ. ജെയിംസ് ജോർജ് വെണ്മണി എഴുതിയ “ജീവിതത്തിന്റെ സമരമുഖങ്ങൾ” എന്ന ഗ്രന്ഥം പാസ്റ്റർ രാജു പൂവക്കാല പാസ്റ്റർ
സാംകുട്ടി ചാക്കോയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബ്രദർ ജോർജ് മാത്യു ആദ്യ കോപ്പി ഏറ്റുവാങ്ങി. ഗുരുപാദപീഠമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ജീവിതത്തിന്റെ സമരമുഖങ്ങളിൽ
വിരാമമില്ലാതെ പൊരുതുന്നവർക്ക്
അർത്ഥവത്തായ വർത്തമാനവും നിത്യതയുടെ കിരീടവും കാട്ടിക്കൊടുക്കുന്ന
ആത്മീയ ശിക്ഷണത്തിന്റെ ബോധന ക്രമമാണ് ഈ ഗ്രന്ഥം. വ്യക്തിത്വ വികസനം, സംശുദ്ധ ജീവിതം, ലൈഫ് മാനേജ്മെന്റ്, മൂല്യബോധം, തിരിച്ചറിവുകൾ, ജീവിത വിജയം
തുടങ്ങിയ ഉൽകൃഷ്ട ചിന്തകളുടെ 31 അധ്യായങ്ങളാണ് 160 പേജുള്ള ഈ പുസ്തകത്തിൽ ചുരുളഴിയുന്നത്. പോസ്റ്റജ് ഉൾപ്പെടെ 200 രൂപയ്ക്ക്
ഏപ്രിൽ 15 വരെ ഈ പുസ്തകം ലഭിക്കും.

-Advertisement-

You might also like
Comments
Loading...