ക്രൈസ്തവ എഴുത്തുപുര രണ്ടാമത് കനേഡിയൻ കോൺഫറെൻസിനു അനുഗ്രഹീത തുടക്കം

ടോറോന്റോ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെയും യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ
നടക്കുന്ന രണ്ടാമതു കനേഡിയൻ കോൺഫറെൻസ് (KECC) തുടക്കം കുറിച്ചു.

(Holiday Inn Toronto East
600 Dixon Road, Etobicoke) നടത്തപ്പെടുന്ന കോൺഫറെൻസ്
പാസ്റ്റർ ഷിനു തോമസിന്റെ അധ്യക്ഷതയിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സും KE കാനഡ വർഷിപ്പ്‌ ടീമും ആരാധനക്ക് നേതൃത്വം നൽകി.
കാനഡ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ വിൽ‌സൺ സാമുവേലിന്റെ ആമുഖപ്രസംഗത്തിന് ശേഷം ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ബ്രദർ ആശേർ മാത്യു മഹാസമ്മേളനം ഉത്‌ഘാടനം ചെയ്തു. മുഖ്യ അതിധിയായി പങ്കെടുത്ത ദീപക് ആനന്ത് (മെമ്പർ ഓഫ് പ്രോവിൻഷ്യൽ പാർലമെന്റ്). ആശംസകൾ അറിയിക്കുകയും തുടർന്ന്
വിശിഷ്ട അതിഥി റവ: ഷിബു തോമസ് (ഒക്കലഹോമ): “നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ”
(സങ്കീ 85:6) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി എന്താണ് “യഥാർത്ഥ ക്രിസ്തീയ ഉണർവ്’,ഉണർവ് ആർക്കാണ് വേണ്ടത് ? ,എങ്ങനെ നാം ഉണർവ് പ്രാപിക്കണം ? തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അനുഗ്രഹീത പ്രഭാഷണം
നടത്തുകയുണ്ടായി.പഴയ നിയമ ഭക്തന്മാരുടെ ജീവിത പശ്ചാത്തലങ്ങളെ ആശയമാക്കി ഈ കാലഹട്ടത്തിനു ഏറ്റവും ആവശ്യമായ ആത്മിക സന്ദേശം ലഭിക്കുകയുണ്ടായി.

കനേഡിയൻ കോൺഫെറെൻസ് സപ്പ്ളിമെന്റ ബ്രദർ സെയിൻ മാത്യു പാസ്റ്റർ സജി മാത്യുവിന് നൽകി പ്രകാശനം ചെയ്തു.

18 ശനിയാഴ്ച്ച രാവിലെ 10നും വൈകിട്ട് 6നുമായി തുടർന്നുള്ള സെഷനുകൾ നടത്തപ്പെടുന്നു.

കാനഡയിൽ ഉള്ള വിവിധ പ്രൊവിൻസിൽ നിന്ന് ഒട്ടനവധി വിശ്വാസ സമൂഹം ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നു.

ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ തത്സമയ സംപ്രേഷണം ചെയ്യുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like