പാസ്റ്റർ റ്റി സി കോശി (79) അക്കരെ നാട്ടിൽ

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ശുശ്രൂഷകനും കാട്ടത്താനി സഭാംഗവുമായ പാസ്റ്റർ പാസ്റ്റർ റ്റി സി കോശി (79) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ 17 വെള്ളിയാഴ്ച രാവിലെ 8 നു ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് കാട്ടത്താനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് -ന്റെ പൂവന്മല സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.

ഭാര്യ: മല്ലപ്പള്ളി ചാമക്കാലായിൽ മറിയാമ്മ കോശി. മക്കൾ: ലിൻസി കോശി, പാസ്റ്റർ ലിജു കോശി(ബാംഗ്ലൂർ ), ലിനു കോശി(ബാംഗ്ലൂർ ). മരുമക്കൾ: ഡാനിയേൽ മത്തായി, സ്തുതി കോശി, മെൽവിൻ ലിനു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ കർണാടക റീജിയൻ പാസ്റ്റർ റ്റി സി ചെറിയാന്റെ ജ്യേഷ്ഠ സഹോദരനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like