പീ​​​ഡി​​​പ്പി​​​ച്ച​താ​യും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​തം​​​മാ​​​റ്റം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്നും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ വിഎച്ച്പി നേതാവ് അറസ്റ്റിൽ

ചെ​​​ന്നൈ: ക​​​ത്തോ​​​ലി​​​ക്കാ​​​ വൈ​​​ദി​​​ക​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് നേ​​​താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. വി​​​എ​​​ച്ച്പി അ​രി​യാ​ളൂ​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി മു​​​ത്തു​​​വേ​​​ൽ (40) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​രി​യാ​ളൂ​ര്‍ ലൂ​​​ർ​​​ദ് മാ​​​താ ദേ​​​വാ​​​ല​​​യ വി​​​കാ​​​രി ഫാ.​​​ ഡൊ​​​മി​​​നി​​​ക് സാ​​​വി​​​യോ​​​യെ​​​യാ​​​ണ് പ്ര​​​തി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

25 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മു​​​ത്തു​​​വേ​​​ൽ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ണം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച​താ​യും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​തം​​​മാ​​​റ്റം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്നും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ത​​​സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ത്തു​​​വേ​​​ൽ. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ മ​​​തം​​​മാ​​​റ്റ​​​മാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ൽ ഇ​​​യാ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ൽ മുത്തു​​​വേ​​​ലി​​​ന്‍റെ പ​​​ങ്ക് തെ​​​ളി​​​ഞ്ഞ​​​ത്.

മ​​​തം​​​മാ​​​റ്റ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ക്രൈസ്‌തവര്‍ക്കും ക്രൈസ്‌തവ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും​​ നേ​​​രേ സം​​​ഘപ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന​​​ത് പ​​​തി​​​വാ​​​ണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like