തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ 5 ന് തിരുവല്ലയിൽ

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഖാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും.

പാസ്റ്റർ കെ. ജെ മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിബിഎസ് വിഭാഗമായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2023 ലെ സിലബസിന്റെ വിതരണോത്ഘടനവും സമ്മേളനത്തിനോടനുബന്ധിച്ചു നടക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിൽഡ്രൻസ് ഫെസ്റ്റിന്റെ സിലബസ് നിലവിൽ ലഭ്യമാണ്.

-Advertisement-

You might also like
Comments
Loading...