ഏ ജി കായംകുളം സെക്ഷൻ കൂട്ടായ്മ യോഗം
കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ ഈ മാസത്തെ കൂട്ടായ്മ യോഗം ഞക്കനാൽ ബഥേൽ ഏ ജി ചർച്ചിൽ വെച്ച് അനുഗ്രഹമായി നടത്തപെട്ടു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ രാജൻ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പാസ്റ്റർ പി എം ജോൺ സാക്ഷ്യത്തിന് നേതൃത്വം കൊടുത്തു. സങ്കീർത്തന പ്രബോധനം പാസ്റ്റർ കുരികേഷ് നിർവഹിച്ചു. സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് നേതൃത്വം കൊടുത്ത കൂട്ടായ്മയിൽ സെക്ഷൻ സഭകളിൽ നിന്ന് നല്ല ഒരു കൂട്ടം ജനം വന്നു സംബന്ധിച്ചു. ആരാധനകൾക്ക് ലിജോ ഡേവിഡ്, പാസ്റ്റർ ഷിജു എം ആർ, ജോയൽ ബി ചാക്കോ, അലൻ എന്നിവർ നേതൃത്വം നൽകി. SIAG ചാരിറ്റി dept ഡയറക്ടർ പാസ്റ്റർ സജിമോൻ ബേബി മുഖ്യ സന്ദേശം നൽകി.
പരിശുദ്ധാത്മാവിന്റെ ശക്തിയേറിയ
പ്രകാശനം ജനത്തിനു പ്രാപിക്കത്തക്ക
ആത്മ പകർച്ചയുടെ ഒരു ദിനം കൂടിയായിരുന്നു ഈ കൂട്ടായ്മ യോഗം. ഞക്കനാൽ സഭയിൽ ഇപ്പോൾ പാസ്റ്റർ ബിജുമോൻ സി കുടുംബമായി ശുശ്രുഷിക്കുന്നു.


- Advertisement -

Comments are closed.