റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കണ്‍വൻഷൻ മാർച്ച്‌ 8 മുതൽ

ചെന്നൈ: ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനായ ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച്‌ 8 മുതൽ 12 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥനത്ത് നടക്കും.
കൺവൻഷന് മുന്നോടിയായി സഭാ ആസ്ഥനത്ത് നിന്നും സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 4 ന് സ്തോത്ര പ്രാർത്ഥന, 7 ന് വിശ്വസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

മാർച്ച്‌ 7 ന് രാവിലെ ശുശ്രൂഷക സമ്മേളനം, മാർച്ച്‌ 13 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും വൈകിട്ട് സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും. സാർവ്വദേശീയ കണ്‍വൻഷന്റെയും പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലുമുള്ള റ്റി പി എം സഭകളിൽ ഫെബ്രുവരി 25 ശനിയാഴ്‌ച ഉപവാസ പ്രാർത്ഥന നടന്നു. കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ ചെന്നൈ സഭ ആസ്ഥനത്ത് ‘ഗ്രേസ് ഹാളില്‍’ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസ്‌, റെയിൽവേ, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭാ ആസ്ഥനത്ത് ഒരുക്കിട്ടുണ്ട്. ചെന്നൈ കൺവൻഷന്റെ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ സഭാ ആസ്ഥനത്ത് ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷനും നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading